തൃശൂര്‍ അതിരപ്പിള്ളി സ്വദേശി രാമകൃഷ്‌ണന്‍ സിമന്‍റില്‍ തീര്‍ത്ത ശില്‍പങ്ങള്‍ കാണാം ഇനി. വീട്ടുപരിസരത്ത് നിര്‍മിച്ച ശില്‍പങ്ങള്‍ വാങ്ങാനെത്തുന്നവരെയും കാത്തിരിക്കുകയാണ് രാമകൃഷ്‌ണന്‍.

 

തൃശൂര്‍ അതിരപ്പിള്ളിയിലെ രാമകൃഷ്‌ണന്‍റെ വീട്ടിലെത്തിയാല്‍ നിറയെ ശില്‍പങ്ങള്‍ കാണാം. ആനയും കുതിരയും കാട്ടുപോത്തും..അങ്ങനെ ഒരുപാട് എണ്ണം. കുടുംബത്തിനൊരു വരുമാന മാര്‍ഗമായി കരുതി 26 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് രാമകൃഷ്‌ണന്‍ ശില്‍പ നിര്‍മാണം തുടങ്ങിയത്. ആദ്യകാലങ്ങളില്‍ മരങ്ങളില്‍ കൊത്തിയായിരുന്നു കരവിരുത്. പിന്നീട് സിമന്‍റ് വച്ചുള്ള നിര്‍മാണമായി.

 

നിര്‍മിച്ച് വച്ച ശില്‍പങ്ങള്‍ സ്വീകരിക്കാന്‍ ആളെ അന്വേഷിക്കുകയാണ് രാമകൃഷ്‌ണനിപ്പോള്‍. അടുത്ത ശില്‍പങ്ങള്‍ നിര്‍മിക്കാനും വരുമാനം കണ്ടെത്താനും ശില്‍പങ്ങള്‍ വിറ്റേ മതിയാകൂ എന്നാണ് രാമകൃഷ്‌ണന്‍ പറയുന്നത്