നിലപാടിലുറച്ച് കോഴിക്കോട് കോർപ്പറേഷൻ; മാലിന്യസംസ്കരണ പദ്ധതിയുമായി മുന്നോട്ടെന്ന് ബജറ്റ്

കോഴിക്കോട് ആവിക്കല്‍തോട് , കോതി  ശുചിമുറിമാലിന്യസംസ്കരണ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന നിലപാടില്‍ ഉറച്ച് കോര്‍പറേഷന്‍.  വാര്‍ഷിക ബജറ്റ് അവതരണത്തിലാണ്  പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനം. പ്രാദേശിക എതിര്‍പ്പുകള്‍ പരിഹരിച്ച് പദ്ധതി നടപ്പാക്കുമെന്ന ്ഡെപ്യൂട്ടി മേയര്‍ വ്യക്തമാക്കി.

ജനകീയ പ്രതിഷേധങ്ങള്‍ ശക്തമായ സാഹചര്യത്തിലും കോടതിയില്‍ നിന്നു പ്രതികൂല ഉത്തരവ് വന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റിന്റെ നിര്‍മാണത്തില്‍ നിന്നു കോര്‍പറേഷന്‍ തല്‍കാലത്തേക്ക് പിന്‍മാറിയത്. കോതിയിലും ആവിക്കലിലും പ്ലാന്റുകള്‍ നിര്‍മിക്കില്ലെന്ന മേയറുടെ വാക്കുകളും വിവാദമായിരുന്നു. എന്നാല്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് ബജറ്റ് പ്രഖ്യാപനത്തിലൂടെ കോര്‍പറേഷന്‍ വ്യക്തമാക്കി.  പദ്ധതിയുടെ ഗുണഫലങ്ങള്‍ ജനത്തെ ബോധ്യപ്പെടുത്തി മുന്നോട്ടുപോകാനാണ് തീരുമാനം. പ്ലാന്റ് നിര്‍മാണം അനുവദിക്കില്ലെന്ന നിലപാടില്‍ തന്നെയാണ് പ്രതിപക്ഷം ഉള്ളത്. നഗരത്തിന്റെ  മുഖം മിനുക്കുന്ന പദ്ധതികളും ബജറ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സാമൂഹിക സാംസ്കാരിക രംഗത്ത് ജില്ലയെ മികവുറ്റതാക്കുകയാണ് ലക്ഷ്യം.  

Enter AMP Embedded Script