'പുറത്തേക്കുള്ള അടുപ്പും ഗ്യാസ് സിലിണ്ടറുകളും നീക്കം ചെയ്യണം'; പത്തനംതിട്ടയിൽ കടകളിൽ പരിശോധന

പത്തനംതിട്ട നഗരത്തിലെ കടകളില്‍ നഗരസഭയുടെ പരിശോധന. പത്തനംതിട്ട സെന്‍ട്രല്‍ ജംക്ഷനിലെ തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയത്. റോഡിലേക്ക് ഇറക്കി വച്ചുള്ള പാചകങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കി. പുറത്തേക്ക് ഇറക്കിയുള്ള അടുപ്പുകളും ഗ്യാസ് സിലിണ്ടറുകളും 48 മണിക്കൂറിനകം നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാറ്റിയില്ലെങ്കില്‍ പിടിച്ചെടുക്കും.

നഗരത്തിലെ ബേക്കറികള്‍, ഹോട്ടലുകള്‍, ബജിക്കടകള്‍ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പരിശോധന. മുന്‍പും പലവട്ടം നോട്ടിസ് നല്‍കിയെങ്കിലും നടപടിയുണ്ടായിരുന്നില്ല. ഒരു ഹോട്ടല്‍ റോഡിലേക്കിറക്കി വച്ചിരുന്ന പലഹാര അലമാര പിടിച്ചെടുത്തു കൊണ്ടുപോയി. അനുമതിയിലും കൂടുതല്‍ ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിച്ചാലും നടപടി ഉണ്ടാകും. 

പരിശോധന വരും ദിവസങ്ങളിലും തുടരും. തീപിടിത്തമുണ്ടായ സെന്‍ട്രല്‍ ജംക്ഷനില്‍ ഉപ്പേരിക്കടകളില്‍ അടുത്തടുത്തായിരുന്നു അടുപ്പുകള്‍ ഉണ്ടായിരുന്നത്. ഇത്തരം അടുപ്പുകള്‍ അപകടമാണെന്ന് നേരത്തേ തന്നെ ഫയര്‍ഫോഴ്സ് നഗരസഭയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും നടപടിയുണ്ടായിരുന്നില്ല.

Inspection in shops in Pathanamthitta

Enter AMP Embedded Script