മോഷണം പോയ സ്വന്തം സൈക്കിൾ കണ്ടെത്തി വിദ്യാർഥി; യഥാർഥ കള്ളൻ ഒടുവിൽ വലയിൽ

അറസ്റ്റിലായ പ്രതി മനീഷ് (വലത്)

മോഷണം പോയ തന്റെ സൈക്കിളുമായി യാത്ര ചെയ്യുന്നയാളെ കണ്ടെത്തിയ വിദ്യാർഥിയുടെ അന്വേഷണം ചെന്ന് നിന്നത് യഥാർഥ മോഷ്ടാവിൽ. തുറവൂർ ടി.ഡി സ്കൂൾ വിദ്യാർഥിയാണ് സാഹസികമായി കള്ളനെ കുടുക്കിയത്. മോഷണം പോയ തന്റെ സൈക്കിളിൽ അതിഥിതൊഴിലാളി പോകുന്നത് കണ്ട വിദ്യാർഥി ഓടിയെത്തി സൈക്കിളിൽ പിടിത്തമിട്ടു. തുടർന്ന് നാട്ടുകാരെത്തി പൊലീസിൽ വിവരമറിയിച്ചു. പിന്നീടായിരുന്നു യഥാർഥ ട്വിസ്റ്റ്.

സൈക്കിൾ വാങ്ങുമ്പോൾ, തനിക്ക് വിറ്റയാളുടെ ചിത്രം അതിഥി തൊഴിലാളി മൊബൈൽഫോണിൽ പകർത്തിയിരുന്നു. ഈ ചിത്രം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം എഴുപുന്ന സ്വദേശി മനീഷിൽ എത്തുകയായിരുന്നു. പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ പ്രതി ഇങ്ങനെ മോഷ്ടിച്ച് വിൽപ്പന നടത്തിയ 7 സൈക്കിളും കണ്ടെത്തി. 

bicycle thief in police custody