കുട്ടികൾക്ക് അറിവിന്റെ കവാടം തുറന്ന് മലയാള മനോരമ; കൈനിറയെ സമ്മാനങ്ങൾ

ആയിരക്കണക്കിന് കുട്ടികള്‍ക്ക് അക്ഷരമുറ്റമായി സംസ്ഥാനത്തിനകത്തും പുറത്തുമുള്ള മലയാള മനോരമ യൂണിറ്റുകളും വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരായിരുന്നു കുട്ടികള്‍ക്ക് അറിവിന്റെ കവാടം തുറന്നത്. 

കോട്ടയത്ത് മലയാള മനോരമ മാനേജിങ് എഡിറ്റര്‍ ജേക്കബ് മാത്യു കൈമാറിയ ദീപം ആചാര്യൻമാർ വിളക്കുകളിലേക്ക് പകർന്നതോടെ വിദ്യാരംഭചടങ്ങുകൾക്ക് തുടക്കമായി. വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച പ്രശസ്തരായിരുന്നു ഒരോ യൂണിറ്റിലെയും ഗുരുക്കന്മാര്‍

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ യൂണിറ്റുകളിലും നൂറുകണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. പ്രവാസികള്‍ക്കായി ദുബായി യൂണിറ്റിലും വിദ്യാരംഭം ചടങ്ങ് ഒരുക്കിയിരുന്നു കൈനിറയെ സമ്മാനങ്ങളും നേടിയാണ് കുട്ടികള്‍ മടങ്ങിയത്. എഴുത്തിനിരുന്ന കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.