കപ്പല്‍ശാലയ്ക്കൊപ്പം പെരുമാന്നൂര്‍ ഇടവകയ്ക്കും അഭിമാനനിമിഷം; ത്യാഗത്തിന്റെ കഥ

കൊച്ചി കപ്പല്‍ശാല രാജ്യത്തിനാകെ അഭിമാനമാകുമ്പോള്‍ പെരുമാന്നൂര്‍ ഇടവകയ്ക്കും അഭിമാനനിമിഷം. ഷിപ്യാര്‍ഡ് യാഥാര്‍ഥ്യമായതിന് പിന്നില്‍ ഇടവടകയുടെ ത്യാഗമുണ്ട്. വരവുകാട്ട് നിന്നു അംബികാപുരത്തേക്ക് മാറ്റിയ പള്ളി ഗോള്‍ഡന്‍ ജൂബിലിയുടെ നിറവിലാണ്.

കൊച്ചിയെ കൊച്ചിയാക്കിയില്‍ കപ്പല്‍ശാലയ്ക്ക് ചെറുതല്ലാത്ത പങ്കുണ്ട്. കപ്പല്‍ശാല അവിടെ തന്നെ വന്നതില്‍ പെരുമാന്നൂര്‍ ഇടവകയ്ക്ക് വലിയ പങ്കും. നാടിന്റെ വികസനത്തിനായി വീടും പള്ളിയും പള്ളികൂടവും മാത്രമല്ല തലമുറകളെ ഖബറടക്കിയ സെമിത്തേരിയും അന്ന് ലത്തീന്‍സഭ വിട്ടുനല്‍കി.

വരവുകാട്ട് നിന്നു അംബികാപുരത്തേക്കാണ് പള്ളിയും സെമിത്തേരിയും മാറ്റിയത്. കപ്പല്‍ശാല വളര്‍ന്ന് വളര്‍ന്ന് വിമാനവാഹിനി കപ്പല്‍ വരെ നിര്‍മിച്ചെങ്കിലും കുടിയിറക്കപ്പെട്ടവര്‍ക്ക് അന്നു നല്‍കിയ വാഗ്ദനങ്ങളില്‍ പലതും പാലിക്കപ്പെട്ടിട്ടില്ലെന്ന് പരാതിയുണ്ട്.

ഗോള്‍ഡന്‍ ജൂബിലിയുടെ നിറവിലാണ് അംബികാപുരം പള്ളിയെങ്കിലും കുടിയിറക്കെപ്പെട്ടതിന്റെയും മാറ്റി നടപ്പെട്ടതിന്റെയും വേദന പൂര്‍ണമായി മാറിയിട്ടില്ല.