മലപ്പുറത്ത് ചുഴലിക്കാറ്റ്; 40ലധികം വീടുകൾ തകർന്നു; വ്യാപക നാശനഷ്ടം

മലപ്പുറം വണ്ടൂര്‍ ഏമങ്ങാട് വീശിയടിച്ച ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം. കാറ്റില്‍ നാല്‍പതിലധികം വീടുകള്‍ തകര്‍ന്നു. 

ഏമങ്ങാട് ജുമാ മസ്ജിദിന് സമീപം ഏതാനും സെക്കന്‍റുകള്‍ മാത്രം വീശിയടിച്ച കാറ്റിലാണ് പരക്കെ നാശങ്ങളുണ്ടായത്. ഏമങ്ങാട്ടും തൊട്ടടുത്ത ശാന്തി നഗറിലുമായാണ് നാല്‍പതിലധികം വീടുകള്‍ക്ക് നാശനഷ്ടമുണ്ടായത്. ഏക്കറു കണക്കിന് കൃഷിയാണ് നശിച്ചത്. മുപ്പതില്‍ അധികം വൈദ്യുതി കാലുകള്‍ തകര്‍ന്നു. 

റബറിനും തേക്കിനും വാഴക്കുമൊപ്പം കമുക്, കുരുമുളക് കൃഷികളും നശിച്ചു. ജുമാമസ്ജിദിനും നാശ നഷ്ടമുണ്ടായിട്ടുണ്ട്. അഗ്നിരക്ഷാ സേനയും ട്രോമ കെയര്‍ വളണ്ടിയര്‍മാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നഷ്ടങ്ങളുടെ കണക്കെടുപ്പ് പൂര്‍ത്തിയായി വരുന്നതേയുളളു.