വീടുകൾക്ക് വിള്ളൽ, തെറിച്ച് ചീളുകൾ; ഉരുൾപൊട്ടൽ ഭീതിയും; ഇവിടെ ജീവിതം ദുസ്സഹം

കണ്ണൂർ പേരാവൂരിലെ ഉരുൾ പൊട്ടലിന് കാരണം പ്രദേശത്തെ ക്വാറികളാണെന്ന് പരാതി ഉയരുന്നതിനിടെ സമീപ പഞ്ചായത്തായ മാലൂരിലും ആശങ്ക. പാറ പൊട്ടിച്ച് ഉണ്ടാകുന്ന വലിയ ഗര്‍ത്തത്തില്‍ വെള്ളം നിറഞ്ഞു നിൽക്കുന്നതാണ് ഇവിടെയും ഉരുൾ പൊട്ടൽ ഭീഷണിയ്ക്ക് കാരണം.മഴ കണക്കിലെടുത്തു നാളെ വരെ ജില്ലയിലെ ക്വാറികൾ പ്രവർത്തിക്കരുതെന്ന് കളക്ടറുടെ നിർദേശമുണ്ടെങ്കിലും ഇതിന് ശേ‌ഷം കാര്യങ്ങള്‍  എന്താകുമെന്നാണ് ഉയരുന്ന ചോദ്യം.  മനോരമ ന്യൂസ് എക്സ്ളുസീവ്.

പേരാവൂരിൽ നിന്ന്  മാലൂരിലേയ്ക്ക്  എത്തുമ്പോഴും സ്ഥിതി വ്യത്യസ്തമല്ല, ഏത് നിമിഷവും ഉണ്ടാകുന്ന  ദുരന്ത ഭയത്തിൽ കഴിയുന്ന 60  കുടുംബങ്ങളുണ്ട് ഇവിടെ. പരാതികളും പ്രതിഷേധങ്ങളും വിജയ ക്രഷറിന് എതിരെ നാട്ടുകാർ  നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. വീടുകൾ വിണ്ടു കീറി, പാറ ചീളുകൾ സമീപത്തെ പറമ്പികളുലേയ്ക്ക് തെറിച്ചു വീണുളള അപകടങ്ങൾ . പരാതി പലതുയർന്നെങ്കിലും  ക്വാറി നിയമാനുസൃതമായി പ്രവർത്തിക്കുന്നു എന്നാണ് അധികൃതരുടെ  വിശദീകരണം.

പേരാവൂരിൽ നാലു മണിക്കൂർ തുടർച്ചയായി മഴ പെയ്തപ്പോൾ ഉരുൾ പൊട്ടിയത് നാലിടത്ത് , 3 മരണം ഏക്കർ കണക്കിനു കൃഷി നാശം, ഇതിന് കാരണം ക്വാറികളുടെ പ്രവർത്തനമാണെന്ന് പരാതി ഉയർന്നപ്പോൾ താല്കാലികമായി നിർത്തിവെയ്ക്കാൻ സർക്കാർ നിർദേശം വന്നു, ഇതാണോ ശാശ്വത പരിഹാരമെന്ന മറുചോദ്യം അപ്പുറത്തു ഈ പാറ പോലെയുണ്ട്.