കടലേറ്റത്തിന് കുറവ്; ചെല്ലാനത്തിന് ആശ്വാസമായി ടെട്രാപോഡ് പദ്ധതി

മഴക്കാലത്ത് കടലേറ്റത്തെ പേടിച്ച ചെല്ലാനത്തുകാര്‍ക്ക് ആശ്വാസമായി ടെട്രാപോഡ് പദ്ധതി. ചെല്ലാനത്ത് നടപ്പാക്കിയ പദ്ധതി അടുത്ത ഘട്ടത്തില്‍ കടലേറ്റ ഭീഷണിയുള്ള മറ്റുസ്ഥലങ്ങളിലെയ്ക്കും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. പദ്ധതി വന്നതോടെ കടലേറ്റത്തിന് കുറവുണ്ടെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.

ചെല്ലാനം ഹാര്‍ബര്‍ മുതല്‍ പുത്തന്‍തോട് വരെയുള്ള പ്രദേശങ്ങളിലെ താമസക്കാര്‍ക്ക് പദ്ധതി ഗുണകരമായിട്ടുണ്ട്.  ചെന്നൈ ആസ്ഥാനമായ നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍  റിസര്‍ച്ച് നടത്തിയ പഠനത്തിന്റെയും തയാറാക്കിയ രൂപരേഖയുടെയും അടിസ്ഥാനത്തിലായിരുന്നു പദ്ധതി.

2023 ഏപ്രിലിന് മുന്‍പായി 7.32 കിലോമീറ്റര്‍ കടല്‍ഭിത്തി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.,നിര്‍മാണം കഴിഞ്ഞ സ്ഥലങ്ങളിലെ വോക് വേ നിര്‍മാണം മഴക്കാലത്തിന് ശേഷം പുനരാരംഭിക്കും.  ആദ്യഘട്ടം പുരോഗമിക്കുന്നതിനൊപ്പം തന്നെ രണ്ടാംഘട്ട പദ്ധതിയും ആരംഭിക്കാനാണ് നിലവിലെ തീരുമാനം. കണ്ണമാലി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ കടല്‍ഭിത്തി നിര്‍മാണം രണ്ടാംഘട്ടത്തിലാണ്