കടുവ ആക്രമണം; ഭീതിയിൽ ദേവികുളത്തെ തോട്ടം മേഖല

കടുവയുടെ ആക്രമണത്തില്‍ ഭീതിയിലായി ഇടുക്കി ദേവികുളത്തെ തോട്ടം മേഖല. ജനവാസ കേന്ദ്രങ്ങളിലടക്കം കടുവയുടെ ആക്രമങ്ങള്‍ വര്‍ധിച്ചിട്ടും വനം വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി

ദേവികുളം ഫാക്ടറി സ്വദേശി ശക്തി സ്നേഹിച്ച് വളര്‍ത്തിയ പശുവാണ് കടുവയുടെ ആക്രമണത്തില്‍ ചത്തത്. രണ്ട് മാസം മുന്‍പ് വായ്പയെടുത്ത് വാങ്ങിയതാണ് പശുവിനെ. പശു ചത്തതോടെ ഇവരുടെ ഉപജീവന മാര്‍ഗവും നിലച്ചു. ലയങ്ങളുടെ അടുത്ത് കടുവയുടെ സാന്നിധ്യം വനം വകുപ്പ് സ്ഥിരീകരിച്ചിട്ടും പിടികൂടാന്‍ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ അന്‍പതോളം പശുക്കളാണ് വന്യമൃഗ ആക്രമണത്തിന് ഇരയായത്. വളര്‍ത്തുമൃഗങ്ങളെ നഷ്ടമായവരില്‍ പലര്‍ക്കും സര്‍ക്കാര്‍ സഹായവും ലഭിച്ചിട്ടില്ല