കെട്ടിട നമ്പർ നൽകിയതിലെ ക്രമക്കേട്; ജീവനക്കാർക്കെതിരെ തെളിവുണ്ടെന്ന് മേയർ

കോഴിക്കോട് കോര്‍പറേഷനില്‍ പാസ്്വേര്‍ഡ് ചോര്‍ത്തി കെട്ടിടങ്ങള്‍ക്ക് അനധികൃത നമ്പര്‍ നല്‍കിയ സംഭവത്തില്‍ സസ്പെന്‍ഷനിലായ ജീവനക്കാര്‍ക്കെതിരെ ഐ.കെ.എമ്മില്‍ കൃത്യമായ തെളിവുണ്ടെന്ന് മേയര്‍ ബീന ഫിലിപ്പ് മനോരമന്യൂസിനോട്. ജീവനക്കാരെ വിളിച്ചുവരുത്തി കാര്യങ്ങള്‍ ബോധിപ്പിച്ചതാണ്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്നും മേയര്‍ പറഞ്ഞു.