ആക്രമിക്കപ്പെട്ട നടിക്കെതിരായ പരാമർശം; സർക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷം

ആക്രമിക്കെപ്പെട്ട നടിക്കെതിരായ നിലപാടില്‍ സര്‍ക്കാരിനെയും സിപിഎമ്മിനെയും കടന്നാക്രമിച്ച് പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ നിലപാടിനെ എഴുത്തുകാരി സാറാ ജോസഫും പരിഹസിച്ചു. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ പ്രതികരിക്കാനില്ലെന്ന് റവന്യുമന്ത്രി വ്യക്തമാക്കി.

ആക്രമിക്കപ്പെട്ട നടിക്കെതിരായ സി.പി.എം നേതാക്കളുടെ പരാമര്‍ശങ്ങള്‍ വേദനിപ്പിക്കുന്നതാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു.

കേസില്‍ ഉന്നത ഇടപെടല്‍ ആരോപിക്കുന്നത് അതിജീവിതതന്നെയാണെന്ന് രമേശ് ചെന്നിത്തല കഴിഞ്ഞ അഞ്ചു വര്‍ഷം മുഖ്യമന്ത്രിയും പാര്‍ട്ടിയും അവള്‍ക്കൊപ്പമായിരുന്നതിന് കേരളം സാക്ഷിയാണല്ലോയെന്നായിരുന്നു സാറാ ജോസഫിന്റെ പരിഹാസം. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് റവന്യുമന്ത്രി കെ.രാജന്‍ പറഞ്ഞു.