വരകളിൽ വിരിയുന്ന പാരമ്പര്യവും പൈതൃകവും; മികച്ച പ്രതികരണം നേടി 'പിഗ്മന്‍റ്സ്'

പാരമ്പര്യവും ചരിത്രവും ജീവിതക്കാഴ്ചകളും വര്‍ണഭാവങ്ങളായി ചിത്രപ്രദര്‍ശനം. പിഗ്മന്‍റ്സ് എന്ന പേരില്‍  കൊല്ലം എയിറ്റ് പോയിന്‍റ് ആര്‍ട്ട് കഫേയിലാണ് ചിത്രപ്രദര്‍ശനം നടക്കുന്നത്. ചിത്രകാരന്മാരായ ടി.ആര്‍.രാജേഷ് , ജയപ്രകാശ് പഴയിടം, ബിനു കൊട്ടാരക്കര എന്നിവരുടെ ചിത്രങ്ങളാണ്  പ്രദര്‍ശനത്തിലുള്ളത്. 

പ്രകൃതി, മാനവികത, കാല്‍പ്പനികത തുടങ്ങിയവയെല്ലാം ഇവിടത്തെ വരകളില്‍ തെളിയുന്നുണ്ട്.   സന്തോഷം, ദുഖം, ആകുലത,തുടങ്ങി മനുഷ്യഭാവങ്ങളെല്ലാം ഒറ്റ നോട്ടത്തില്‍ തന്നെ തെളിഞ്ഞു വരും. ഏപ്രില്‍ പതിനേഴിന് ആരംഭിച്ച ചിത്രപ്രദര്‍ശനത്തിന് കാഴ്ചക്കാര്‍ നല്‍കുന്നത് മികച്ച പ്രതികരണം