ലാസ്റ്റ് ഗ്രേഡ് പട്ടിക വൈകുന്നു; കനിവ് കാത്ത് രണ്ടര ലക്ഷം വിദ്യാർഥികൾ

എല്‍.ഡി.സി, ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക വൈകുന്നതില്‍ ആശങ്കയും പ്രതിഷേധവുമായി ഉദ്യോഗാര്‍ഥികള്‍. രണ്ടര ലക്ഷത്തോളം ഉദ്യോഗാര്‍ഥികളാണ് റാങ്ക് പട്ടിക കാത്തിരിക്കുന്നത്. 2019ല്‍ നോട്ടിഫിക്കേഷന്‍ വന്ന് 2021ല്‍ പരീക്ഷ കഴിഞ്ഞിട്ടും പി.എസ്.സി തുടര്‍നടപടികള്‍ വൈകിപ്പിക്കുന്നു എന്നാണ് പരാതി ഉയരുന്നത്.