വീട്ടുവളപ്പില്‍ 'തായ്​ലന്‍ഡ് പഴത്തോട്ടം'; എസ്പിയുടെ വേറിട്ട കൃഷി

ചാലക്കുടി എലിഞ്ഞിപ്രയിലെ വീട്ടുവളപ്പില്‍ നൂറിലേറെ വിദേശയിനം പഴവര്‍ഗങ്ങള്‍ വിളഞ്ഞു. കൊച്ചിയിലെ ക്രൈംബ്രാഞ്ച് എസ്.പി: എം.ജെ.സോജന്റെ വീട്ടുവളപ്പിലാണ് ഈ തായ്്ലന്‍ഡ് പഴത്തോട്ടം. വിഭവങ്ങളെല്ലാം, സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കും സൗജന്യമാണ്. കൃഷി ചെയ്യുന്നതിന്റെ ആനന്ദം മാത്രമാണ് സ്വന്തം. 

തായ്്ലന്‍ഡിലും സൗത്ത് ഏഷ്യന്‍ രാജ്യങ്ങളിലും കാണുന്ന താരം ചാമ്പയാണിത്. ബെല്‍ രൂപമായതിനാല്‍ ബെല്‍ ചാമ്പ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഒരേ ചാമ്പമരത്തില്‍തന്നെ പതിനഞ്ചിനം വരെ ഗ്രാഫ്റ്റ് ചെയ്ത് വളര്‍ത്തുന്നുണ്ട്. ഒരു ചാമ്പയ്ക്ക് നൂറു ഗ്രാം വരും. കുരുവും കുറവ്. ആമസോണ്‍ കാടുകളില്‍ കാണുന്ന ജെബോട്ടിക്കാബ. തായ്്്ലന്‍ഡിലും മലേഷ്യയിലും വന്‍ഡിമാന്റുള്ള ദുരിയനും ചാലക്കുടി എലിഞ്ഞിപ്രയില്‍ വിളഞ്ഞു. വിഷാംശം പ്രതിരോധിക്കുന്ന ഇനമാണിത്. പഴവര്‍ഗങ്ങളുടെ രാജാവ്. ദുരിയന്‍ ഉല്‍സവം തായ്്്ലന്‍ഡില്‍ നടത്താറുണ്ട്. കേരളത്തിലെ കാലാവസ്ഥയിലും ഈ പഴവര്‍ഗങ്ങള്‍ വളരും. വില്‍ക്കാനാണ് ഉദ്ദേശ്യമെങ്കില്‍ നല്ല വരുമാനം ഉണ്ടാക്കാം. പക്ഷേ, ക്രൈംബ്രാഞ്ച് എസ്.പി: എം.ജെ.സോജന് ഈ കൃഷി മനസിന് സന്തോഷം നല്‍കുന്നത് മാത്രമാണ്. വിഭവങ്ങളെല്ലാം സൗജന്യമായി നല്‍കും. 

ഒരേ പേരമരത്തിലും ചാമ്പമരത്തിലും മാവിലും ഒട്ടേറെ ഇനങ്ങള്‍ ഗ്രാഫ്റ്റ് ചെയ്ത് വളര്‍ത്തിയെന്നതാണ് ഇവിടുത്തെ കൃഷിയുടെ പ്രത്യേകത. ഡ്രമ്മില്‍ വരെ മാവ് നട്ട് കൃഷി ചെയ്യുന്നുണ്ട്. കര്‍ഷകരായ മാതാപിതാക്കളെ കണ്ടാണ് കൃഷിയെ ഇഷ്ടപ്പെട്ടു തുടങ്ങിയത്. ആദ്യം ഹൈക്കോടതിയില്‍ ഉദ്യോഗസ്ഥനായിരുന്നു. പിന്നീട്, സബ് ഇന്‍സ്പെക്ടറായി കേരള പൊലീസില്‍ സേവനം തുടങ്ങി. ഇപ്പോള്‍, കൊച്ചിയില്‍ ക്രൈംബ്രാഞ്ച് എസ്.പിയായി സേവനം അനുഷ്ഠിക്കുന്നു. ഔദ്യോഗിക തിരക്കുകള്‍ക്കു ശേഷം സമയം ഏറെ ചെലവിടുന്നത് ഈ കൃഷിത്തോട്ടത്തിലാണ്.