ഓഷ്​വിറ്റ്സിലെ കൊലക്കളങ്ങളുടെ കാണാക്കാഴ്ചകൾ; ശ്രദ്ധേയം ചിത്രങ്ങൾ

നാസി തടങ്കല്‍ പാളയത്തിലെ  കൊലക്കളങ്ങളുടെ ചിത്രങ്ങളെ ആസ്പദമാക്കിയൊരു ചിത്രപ്രദര്‍ശനം. 2018ല്‍ ഓഷ് വിറ്റ്സ് സന്ദര്‍ശനവേളയില്‍ സുധീഷ് യെഴുവത്ത് എടുത്ത ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്ളത്. എറണാകുളം ദര്‍ബാര്‍ഹാള്‍ ആര്‍ട് ഗ്യാലറിയിലെ പ്രദര്‍ശനം 29ന് സമാപിക്കും.  

ചിത്രങ്ങളൊരുപാടുണ്ട്. വര്‍ഗീയ വിദ്വേഷവും, അപരത്വ നിര്‍മാണവും നമ്മെ എവിടെയെത്തിക്കും എന്നതിന്റെ ഓര്‍മപ്പെടുത്തലായവ. ഓഷ് വിറ്റ്സില്‍ നിന്ന് ലോകത്തിന് ഇനിയും പാഠങ്ങള്‍ഉള്‍ക്കൊള്ളാനുണ്ട് എന്ന വിശ്വസത്തില്‍ നിന്നാണ് പ്രദര്‍ശനം ഒരുക്കിയത്. ആര്‍ട്ടിസ്റ്റ് മുരളി ചീരോത്ത്, ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സ് അധ്യാപകന്‍ജയരാജ് സുന്ദരേശന്‍ എന്നിവരാണ് ഷോ ക്യൂറേറ്റ് ചെയ്തിരിക്കുന്നത്.