ജി.വി രാജയുടെ ദീർഘവീക്ഷണം; വഴിമാറിയത് 90 വർഷത്തെ ചരിത്രം; ഓർമ

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിലെത്തിയപ്പോള്‍ 90 വര്‍ഷത്തെ ചരിത്രമാണ് വഴിമാറിയത് . തിരുവിതാകൂര്‍ രാജകുടുംബത്തിന്റെ ദീര്‍ഘവീക്ഷണമായിരുന്ന  വിമാനത്താവളം വികസിപ്പിച്ചത്  ജി.വി.രാജ യെന്ന കേണല്‍ ഗോദവര്‍മ രാജയായിരുന്നു.  വിമാനത്താവളത്തിന് രാജകുടംബം നല്‍കിയ സംഭാവനകള്‍ ഗോദവര്‍മ രാജയുടെ മകള്‍  പൂയം തിരുന്നാള്‍ ഗൗരി പാര്‍വതി ഭായി മനോരമ ന്യൂസുമായി പങ്കുവെയ്ക്കുന്നു.  

1935 ലാണ് തിരുവനന്തപുരത്തേക്ക്  ആദ്യ വിമാനം പറന്നിറങ്ങിയത് .ടാറ്റ എയര്‍ലൈന്‍സിന്റെ വിമാനത്തിന്റെ വരവിന് വഴിയൊരുക്കിയത് ചിത്തിര തിരുനാളിന്റെ താല്പര്യം. കായികകേരളത്തിന്റെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജി വി രാജ അഥവാ കേണല്‍ പി ആര്‍ ഗോദവര്‍മ വിമാത്താവളം വികസിപ്പിച്ചു.  നവംബര്‍ 1ന് മുബൈയിലേക്കായിരുന്നു ആദ്യ ടേക്ക് ഓഫ്.പത്മനാഭസ്വാമി ക്ഷേത്രവും വിമാത്താവളവും തമ്മിലുള്ള ബന്ധം പ്രസിദ്ധമാണ്. ക്ഷേത്രത്തിലെ  ആറാട്ട് കടന്നുപോയിരുന്നത്  വിമാനത്താവളത്തിന്റെ റണ്‍വേ നിര്‍മിച്ച് സ്ഥലത്തൂടെയാണ്. പക്ഷെ ഇന്നും അതിന് മാറ്റമില്ലാതെ തുടരുന്നു. 

പൈലറ്റ് കൂടിയായിരുന്ന ഗോവവര്‍മ രാജക്ക് മികച്ച പൈലറ്റുമാരെ വാര്‍ത്തെടുക്കണമെന്നത് വലിയ ആഗ്രമായിരുന്നു. അങ്ങനെയാണ് രാജ്യത്തെ മികച്ച് പൈലറ്റുമാരെ വാര്‍ത്തെടുക്കുന്ന ഫളൈയിങ് ക്ലബ് തിരുവനന്തപുരത്ത് സ്ഥാപിച്ചത് . വലിയ വിമാനം തിരുവനന്തപുരത്ത് ഇറങ്ങണമെന്നത് ജി വി രാജയുടെ വലിയ മോഹമായിരുന്നു. എന്നാല്‍ ഉത്തരേന്ത്യയില്‍ വിമാനപകടത്തില്‍ മരിച്ച ജി വി രാജയുടെ മൃതദേഹവും വഹിച്ചുകൊണ്ടാണ് 1971 ല്‍ ഒരു വലിയ വിമാനം തിരുവനന്തപുരത്ത് എത്തിയത് എന്നത് ഒരു തിരുവിതാകൂര്‍ രാജകുടുംബത്തിന് ഇന്നും വേദനയാണ്.