കേരള കാന്‍ മെഡിക്കല്‍ ക്യാംപ്; ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജില്‍

അതിജീവനം നമ്മുടെ തിരഞ്ഞെടുപ്പാണ് എന്ന സന്ദേശവുമായി മനോരമ ന്യൂസ് കേരളകാൻ ആറാം പതിപ്പിലെ കാൻസർ പരിശോധനാ ക്യാoപ്. തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ,  കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പലദിവസങ്ങളിലായാണ് റജിസ്റ്റർ ചെയ്തവരുടെ പരിശോധന. ക്യാംപിന്റെ ഉദ്ഘാടത്തിൽ പത്തനംതിട്ട ജില്ലാ കലക്ടർ ദിവ്യ എസ്. അയ്യർ, നടി മഞ്ജു വാരിയർ, സംവിധായകൻ ബ്ലെസി തുടങ്ങിയവർ പങ്കെടുത്തു. 50 ലക്ഷം രൂപയുടെ ധനസഹായ പദ്ധതി  അശുപത്രി മാനേജർ ഫാ. സിജോ പന്തപ്പിളളിൽ സംവിധായകൻ ബ്ലെസിക്ക് കൈമാറി. രാവിലെ ഒന്‍പത് മുതലാണ് ക്യാന്‍സര്‍ രോഗ പരിശോധനാ ക്യാംപ്. 

രോഗം കണ്ടെത്തുന്നവര്‍ക്ക് ചികില്‍സാ സഹായവും നല്‍കും. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കും ക്യാംപ്.  പൊതുസമ്മേളനം രാവിലെ 11ന് ജില്ലാ കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ ഉദ്ഘാടനം ചെയ്യും. കേരള കാന്‍ പദ്ധതിയുടെ മുഖമായ നടി മഞ്ജു വാര്യര്‍ , സംവിധായകന്‍ ബ്ലെസി  എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.