‘മറുപടി പറയാനുള്ള മാനസികാവസ്ഥയിലല്ല അമ്മ’: വിഡിയോയുമായി സീമയുടെ മകൻ

ഒരു കൂടപ്പിറപ്പിനെ നഷ്ടപ്പെട്ട പോലെയാണ് സീമ ജീ നായർക്ക്. താങ്ങായും തണലായും നടി ശരണ്യയുടെ കൂടെ നിന്നു. അവസാനം വരെ പൊരുതി. ഒടുവിൽ ശരണ്യ മരണത്തിനു കീഴടങ്ങി. ഇപ്പോഴും യാഥാർഥ്യത്തോടു പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ് സീമ. സീമയുടെ മകൻ ആരോമൽ പങ്കിട്ട വിഡിയോയിൽ അവർ അനുഭവിക്കുന്ന വേദന വ്യക്തമാക്കുന്നു. 

വേദന പങ്കിട്ട് നിരവധി പേര്‍ വിളിക്കുന്നുണ്ട്. പക്ഷേ അതിനൊന്നും മറുപടി പറയാനുള്ള മാനസികാവസ്ഥയില്‍ അല്ല അമ്മ. ഒരോ സന്ദേശങ്ങള്‍ക്കും മറുപടി കൊടുക്കാനുള്ള മാനസികാവസ്ഥയിലല്ല അമ്മ. ഞാൻ ഇപ്പോൾ കൊച്ചിയിലാണ്, അമ്മ തിരുവനന്തപുരത്തും. അമ്മയ്ക്ക് മറുപടി പറയാൻ പറ്റാത്ത അവസ്ഥയായതുകൊണ്ടാണ് ഞാൻ ലൈവിൽ വന്നത്.’–ആരോമൽ പറഞ്ഞു. ശരണ്യയെ മകളെ പോലെ സ്‌നേഹിച്ച സീമയ്ക്ക് ഈ വേദന താങ്ങാന്‍ കരുത്തുണ്ടാകട്ടേയെന്നാണ് വിഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകൾ.