‘ഓരോരോ മാരണങ്ങളെ...’: ട്രോളിനെ തിരിച്ചും ട്രോളി മുകേഷിന്റെ പോസ്റ്റ്

യൂട്യൂബ് വ്ലോഗർമാരായ ഇ–ബുൾ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിനെത്തുടർന്നുണ്ടായ കോലാഹലങ്ങൾ അടങ്ങുന്നില്ല. പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഒരു വിദ്യാർഥി എംഎൽഎ മുകേഷിെന ഫോണിൽ വിളിക്കുന്ന ഒരു ഓഡിയോ പ്രചരിച്ചിരുന്നു. ‘എന്താണ് ഇ–ബജറ്റോ? എന്താ സംഭവം..’ എന്നായിരുന്നു മുകേഷിന്റെ മറുപടി. ഇതോടെ ട്രോളും പുറത്തിറങ്ങി. എന്നാൽ ഈ ട്രോളിനെ സ്വന്തം ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത് മുകേഷ് തിരിച്ചും ട്രോളി. ഓരോരോ മാരണങ്ങളെ...നല്ല ട്രോൾ എന്നൊരു കമന്റും കൂടെ ഇട്ടു. എന്തായാലും പോസ്റ്റിനു താഴെ നൂറു കണക്കിനു കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്.