'ദൃശ്യം 2'-ലെ പൊലീസ് സ്റ്റേഷൻ; കൈപ്പക്കവല അലങ്കോലമാക്കി സിനിമാസംഘം; പരാതി

ചിത്രീകരണം കഴിഞ്ഞു കൈപ്പക്കവല അലങ്കോലമാക്കി ഷൂട്ടിങ് സംഘം മടങ്ങിയെന്നു പരാതി. ‘ദൃശ്യം 2’  സിനിമയിലെ പൊലീസ് സ്റ്റേഷൻലൊക്കേഷനായ കാഞ്ഞാർ കൈപ്പക്കവലയിൽ നിന്നാണു പരാതി. തെലുങ്ക് പതിപ്പിന്റെ ചിത്രീകരണം കഴിഞ്ഞു മടങ്ങിയവർ സെറ്റിനായി ഉപയോഗിച്ച വസ്തുക്കൾ പ്രദേശത്ത് ഉപേക്ഷിച്ചാണു മടങ്ങിയത്.

മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്ടിന്റെ സ്ഥലത്തും പഞ്ചായത്ത് വക സ്ഥലത്തുമായിരുന്നു ചിത്രീകരണം. പ്രദേശം പൂർവസ്ഥിതിയിലാക്കി നൽകാമെന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് ഷൂട്ടിങ്ങിന് അനുവദിക്കുന്നത്. എന്നാൽ സെറ്റിന്റെ പ്രധാന ഭാഗങ്ങൾ മാത്രമേ പൊളിച്ചിട്ടുള്ളൂ. അവശിഷ്ടങ്ങൾഉപേക്ഷിച്ച നിലയിലുമാണ്.. 

MORE IN KERALA