‘ഇത് ഉത്തരേന്ത്യയല്ല, കേരളമാണ്’; ചിതകൾ ഒരുമിച്ച് കത്തുന്ന ആ വിഡിയോ വ്യാജം

കോവിഡിന്റെ രണ്ടാം തരംഗം രാജ്യമെങ്ങും നാശം വിതയ്ക്കുമ്പോൾ, മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കുന്ന കാഴ്ച ഉത്തരേന്ത്യയിൽ മാത്രമല്ല ഇവിടെയുമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വിഡിയോ വ്യാജം. ഭാരതപ്പുഴയുടെ തീരത്ത് ഷൊർണൂരിൽ പ്രവർത്തിക്കുന്ന ശാന്തിതീരം ശ്മശാനത്തിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കുന്നെന്നു കാണിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോ തെറ്റാണെന്നു ട്രസ്റ്റ് അധികൃതർ പറഞ്ഞു.

ചൊവ്വാഴ്ച വൈകിട്ട് ശ്മശാനത്തിൽ സംസ്കാര ചടങ്ങിനെത്തിയ യുവാവാണു വിഡിയോ എടുത്ത് തെറ്റായ സന്ദേശത്തോടെ പ്രചരിപ്പിച്ചത്. ഇനിയും കാര്യത്തിന്റെ ഗൗരവം മനസിലാക്കാത്തവരുടെ കണ്ണു തുറക്കാൻ സഹായിക്കുന്ന വിഡിയോ എന്ന പേരിൽ ധാരാളം പേരാണു സമൂഹമാധ്യമങ്ങളിൽ ഈ വിഡിയോ പങ്കുവയ്ക്കുന്നത്.