വിരസത അകറ്റാന്‍ പൂകൃഷി; ജീവിതോപാധിയായ കഥ; പ്രവീണിന്റെ വിജയവഴി

കോവിഡിന്റെ വിരസത അകറ്റാന്‍ ആരംഭിച്ച പൂകൃഷി ജീവിതോപാധിയായി മാറിയ കഥയാണ് കോഴിക്കോട് ചോറാട് സ്വദേശി പ്രവീണിന്റേത്. നൂറു തരം പത്തുമണി പൂക്കളുടെ വിപുലമായ ശേഖരമാണ് പ്രവീണിന്റേ പൂന്തോട്ടത്തിലുള്ളത്.

കോവിഡില്‍ തൊഴില്‍ മേഖല തകര്‍ന്നപ്പോഴാണ് പൂക്കളില്‍ പ്രവീണിന്റെ ശ്രദ്ധ പതിഞ്ഞത്. പത്തുമണി പൂക്കളോടായിരുന്നു ഇഷ്ടം.  ഇപ്പോള്‍ വീടു നിറയെ വര്‍ണങ്ങള്‍ നിറച്ച് പത്തുമണിപ്പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്നു.റോയല്‍ മജന്ത, ടൈഗര്‍ റെഡ്, സിന്‍ഡ്രല്ല, സിംഗിള്‍,ഡബിള്‍ ഷേഡുകള്‍ മേരി ഗോള്‍ഡ് അങ്ങനെ 100 തരത്തിലുണ്ട് പത്തുമണിപ്പൂക്കള്‍

പൂ ശേഖരിക്കാനായി സംസ്ഥാനത്തിനകത്തും പുറത്തുമായി സഞ്ചരിച്ചു.വിദേശത്തുനിന്നു എത്തിച്ച ഇനങ്ങളും ഇതിലുണ്ട്.പ്രവീണിന്റെ പൂ സ്നേഹം കേട്ടറിഞ്ഞ് നിരവധി പേര്‍ എത്തുന്നു. നേരംപോക്കിനാരംഭിച്ച പൂന്തോട്ടം ഇപ്പോള്‍ പൂ കൃഷിതന്നെയാക്കി മാറ്റി .പ്രതിസന്ധിയില്‍ തളര്‍ന്നിരിക്കാതെ പുതിയ മേഖലകള്‍ കണ്ടെത്തി ജീവിതം മുന്നോട്ടുകൊണ്ടൂപോകാന്‍   പ്രവീണ്‍ നല്ലൊരു മാതൃകയാണ്