ചേന്ദമംഗലത്ത് മാറ്റച്ചന്ത; ചരിത്ര ശേഷിപ്പ്; ഇടവേളയ്ക്ക് ശേഷം വീണ്ടും

വിഷുക്കാല കച്ചവടം മാത്രമുള്ള കൊച്ചി ചേന്ദമംഗലത്തെ മാറ്റച്ചന്ത കൊവിഡ് ഇടവേളയ്ക്ക് ശേഷം വീണ്ടും നടന്നു. ചരിത്ര താളുകളില്‍ ഇടം പിടിച്ച മാറ്റച്ചന്ത ഒരു കാലത്തെ കച്ചവടത്തിന്റെ ശേഷിപ്പുകള്‍ കൂടിയാണ് പുനരാവിഷ്ക്കരിക്കുന്നത്. സ്കൂള്‍ ഗ്രൗണ്ടാണെങ്കിലും ഇവിടം അറിയപ്പെടുന്നത് മാറ്റപ്പാടമെന്നാണ്. വിഷുവിന് മൂന്ന് ദിവസം മുന്‍പ് കേരളത്തിലുടനീളമുള്ള കച്ചവടക്കാര്‍ മാറ്റച്ചന്തയിലെത്തും. മണ്‍ഭരണികള്‍, പച്ചക്കറി വിത്തുകള്‍, ചേന്ദമംഗലത്തിന്റെ തനത്  കൈത്തറി ഉത്പ്പന്നങ്ങള്‍, ഉണക്കമത്സ്യം, മകുടം  തുടങ്ങിയവയെല്ലാം ഇവിടെ വില്‍പനയ്ക്കുണ്ട്. വിലയും തുച്ഛം. കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്നു ഇക്കുറി മാറ്റച്ചന്തയിലെ കച്ചവടം. ഇരുന്നൂറ്റിയെണ്‍പതായിരുന്ന സ്റ്റാളുകളുടെ എണ്ണം നൂറ്റിയെണ്‍പതിലേക്ക് ചുരുങ്ങി. നടവഴിയുടെ വീതി കൂട്ടി. 

മാറ്റച്ചന്തയിലെ താരമാണ് മകുടം.  വിഷുക്കാലത്ത് മാത്രം നിര്‍മിക്കുന്ന മകുടം നാല്പ്പത്തി മൂന്ന് വര്‍ഷമായി മാറ്റച്ചന്തയില്‍ മുടങ്ങാതെ എത്തിച്ച് വില്‍ക്കുകയാണ് കൃഷ്ണന്‍കുട്ടിയും ഭാര്യ കുമാരിയും