യുദ്ധവിജയത്തിന്‍റ സ്മരണയുയര്‍ത്തി വിജയജ്യോതി ചെങ്ങന്നൂരില്‍; സൈനികന്‍റെ വിധവയ്ക്ക് ആദരം

1971ലെ ഇന്ത്യാ- പാക് യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികന്റെ വിധവയ്ക്ക് യുദ്ധവിജയത്തിന്റെ സുവർണ ജൂബിലിയിൽ ആദരവുമായി സേനകൾ. ഇന്ത്യൻ വിജയത്തിന്റെ ഓർമകളുണർത്താൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്ന വിജയ ജ്യോതി ചെങ്ങന്നൂരിലുമെത്തി. ഇന്ത്യയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് ഖുക്രിയിലെ നാവികനായിരുന്ന ജോൺ തോമസിന്റെ വിധവ സാറാമ്മ തോമസിനാണ് സൈന്യം ആദരവ് നൽകിയത്.

രാജ്യത്തിനു വേണ്ടി ജീവനർപ്പിച്ചവരുടെ ത്യാഗം ഒരിക്കലും മറക്കില്ല എന്ന ഓർമപ്പെടുത്തലായിരുന്നു സാറാമ്മ തോമസിന് സേനകൾ നൽകിയ ആദരവ്.1971ലെ ഇന്ത്യാ-പാക് യുദ്ധത്തിൽ വീരമൃത്യു വരിച്ച ജോൺ തോമസിൻ്റെ ഭാര്യയാണ് ചെങ്ങന്നൂർ ആല മണ്ണാറത്ത് സാറാമ്മ തോമസ്.ഇന്ത്യയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് ഖു ക്രിയിലെ നാവികനായിരുന്നു സാറാമ്മയുടെ ഭർത്താവ് ജോൺ തോമസ്.ബംഗ്ലദേശ് യുദ്ധം എന്നും അറിയപ്പെടുന്ന 1971ലെ ഇന്ത്യ-പാക് യുദ്ധത്തിന് ഈ വർഷം ഡിസംബറിൽ അമ്പതാണ്ട് പൂർത്തിയാകും. ഇന്ത്യൻ യുദ്ധവിജയത്തിൻ്റെ സ്മരണകളുണർത്തിയാണ് വിജയ ജ്യോതി ദീപശിഖ പ്രയാണം രാജ്യമൊട്ടാകെ നടക്കുന്നത്.ഈ ദീപശിഖയാണ് നേവി ബാൻഡിൻ്റെ അകമ്പടിയോടെ ചെങ്ങന്നൂരിലെ സാറാമ്മ തോമസിൻ്റെ വീട്ടിലെത്തിച്ചത്.കുട്ടികളിലും യുവാക്കളിലും രാജ്യത്തോടുള്ള സ്നേഹം വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് വിജയ ജ്യോതി പ്രയാണം

 ഡിസംബർ 16ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തെളിച്ച വിജയ ജ്യോതി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ 2500 കിലോമീറ്ററിലധികം സഞ്ചരിച്ച ശേഷമാണ് കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിച്ചത്.ദക്ഷിണ നാവിക കമാൻഡ് ആസ്ഥാനത്ത് ശനിയാഴ്ച വരെ സൂക്ഷിക്കും. തുടർന്ന് ലക്ഷദ്വീപിലേക്ക് കൊണ്ടു പോകും.1971ലെ യുദ്ധത്തിൽ പങ്കെടുത്തവരും സേനാ മെഡൽ നേടിയവരുമായ മുതിർന്ന സൈനികരുടെ വീടുകളിലും കഴിഞ്ഞ ദിവസം വിജയ ജ്യോതി  എത്തിച്ചിരുന്നു