പരിസ്ഥിതി ലോല പ്രദേശം; നിരന്തര പ്രക്ഷോഭത്തിന് വയനാട് സംരക്ഷണ സമിതി

വന്യജീവിസങ്കേതത്തിന് ചുറ്റും പരിസ്ഥിതി ലോല പ്രദേശം പ്രഖ്യാപിക്കാനുള്ള നീക്കത്തിനെതിരെ നിരന്തര പ്രക്ഷോഭത്തിന് വയനാട് സംരക്ഷണ സമിതി. കരട് വിജ്ഞാപനം   പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംരക്ഷണസമിതി ബത്തേരിയില്‍ പ്രതിക്ഷേധ ജ്വാല തീര്‍ത്താണ് പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത്. 

ഇരുപത്തിയഞ്ച് സംഘടനകളുടെ പ്രതിനിധികൾ സംഗമിച്ചാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. വിജ്ഞാപനം നടപ്പിലാക്കുന്ന കാര്യത്തിൽ ജനഹിത പരിശോധന നടത്തണമെന്ന് കര്‍ഷക സംരക്ഷണസമിതി ചെയർമാനും ബത്തേരി രൂപത ബിഷപ്പുമായ ജോസഫ് മാർ തോമസ് ആവശ്യപെട്ടു.

കുടുതല്‍ കര്‍ഷകരെ സംഘടിപ്പിച്ച് പ്രതിഷേധം ശക്തമാക്കാനാണ് കര്‍ഷക സംരക്ഷണസമിതി തീരുമാനിച്ചിരിക്കുന്നത്. അടുത്ത ദിവസങ്ങളിൽ ജില്ലയിലെ വിവിധയിടങ്ങളിൽ സമര പ്രഖ്യാപന കണ്‍വെഷൻ നടത്തും.