‘ഹം സബ് ചോർ ഹേ’; ലാവ്‌‌ലിന്‍ സിബിഐക്ക് വിടാൻ കാരണം?: ഉമ്മൻ ചാണ്ടി

‘അന്ന് പിണറായി വിജയനെതിരായ ലാവ്​ലിൻ അഴിമതി കേസ് സിബിഐക്ക് വിട്ടതിനുള്ള മറുപടിയാണോ പിണറായി വിജയൻ സോളർ പീഡനക്കേസ് സിബിഐക്ക് കൈമാറുന്നതിലൂടെ ഉദ്ദേശിക്കുന്നത്.’ ഈ ചോദ്യത്തിനുള്ള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ നല്‍കിയ മറുപടി ഇങ്ങനെ: 

‘ആ കേസ് വിജിലൻസ് ആണ് ആദ്യം  അന്വേഷിച്ചത്. അവർക്ക് അതിനുള്ള പൂർണ സ്വാതന്ത്ര്യം സർക്കാർ നൽകിയിരുന്നു. ഒരു തരത്തിലും ഇടപെട്ടില്ല. അവർ അന്വേഷിച്ച് റിപ്പോർട്ട് തന്നു. അതിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയാണ് റിപ്പോര്‍ട്ട്. ഈ റിപ്പോർട്ട് വരുന്നത് ഇലക്ഷൻ പ്രഖ്യാപിക്കുന്നതിന്റെ തലേ ദിവസമാണ്. പിറ്റേന്ന് ക്യാബിനറ്റുണ്ട്. ഉച്ചയ്ക്ക് ശേഷം തിരഞ്ഞെടുപ്പ് പ്രഖ്യാപനം. അന്നത്തെ ഒരു പത്രത്തിൽ വാർത്ത വന്നു. അതിന്റെ തലക്കെട്ട് ഇങ്ങനെ. ‘ഹം സബ് ചോർ ഹേ’ ഞങ്ങൾ എല്ലാം കള്ളൻമാരാണ്. അതായത് ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചാണ് എന്നുള്ള രീതിയിൽ. ഇത് തിരഞ്ഞെടുപ്പിൽ തിരിച്ചടി ആകാതിരിക്കാൻ ആ കേസ് സിബിഐ അന്വേഷണത്തിന് വിട്ടു. ആരെയെങ്കിലും ദ്രാഹിക്കാനാണെങ്കിൽ വിജിലൻസ് അന്വേഷണത്തിൽ തന്നെ ഇടപെടാമായിരുന്നല്ലോ?’ ഉമ്മൻ ചാണ്ടി ചോദിക്കുന്നു.