കാട്ടാനയിൽ നിന്ന് നാട്ടാനയിലേക്ക്; ചുവര്‍ ചിത്രങ്ങള്‍ നിറഞ്ഞ് മ്യൂസിയം

ചുവര്‍ ചിത്രങ്ങളാല്‍ നിറഞ്ഞ് കോന്നി ആനക്കൂടിലെ മ്യൂസിയം. നവീകരണം പൂര്‍ത്തിയായ മ്യൂസിയം സന്ദര്‍ശകര്‍ക്കായി ഉടന്‍ തുറന്നുകൊടുക്കും. ചുവര്‍ചിത്രങ്ങള്‍ക്കൊപ്പം ഫോട്ടോ ഗ്യാലറിയും പൂര്‍ത്തിയായിട്ടുണ്ട്.

കാട്ടാനയില്‍ നിന്ന് നാട്ടാനയിലെയ്ക്കുള്ള പരിവര്‍ത്തനമാണ് ചിത്രങ്ങള്‍. പരമ്പരാഗതരീതിയില്‍ ലളിതമായത്. അക്രിലിക്കാണ് മാധ്യമം. 

മ്യൂസിയത്തിനുള്ളില്‍ ഫോട്ടോ ഗ്യാലറിയും തയാറായി. മിനുക്കുപണികളോടെ ആനയുടെ അസ്ഥികൂടവും സന്ദര്‍ശകര്‍ക്ക് കാണാം. നവീകരണം പൂര്‍ത്തിയായതോടെ ഉടന്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും. കോവിഡ് നിയന്ത്രണങ്ങള്‍ മാറിയപ്പോള്‍  സന്ദര്‍ശകര്‍ കോന്നി ആനക്കൂടില്‍ എത്തിതുടങ്ങി