സി.പി.എം–എസ്.ഡി.പി.എൈ ധാരണാവിവാദത്തില്‍ വിശദീകരണവുമായി നഗരസഭാചെയര്‍മാൻ

പത്തനംതിട്ട നഗരസഭയിലെ സി.പി.എം– എസ്.ഡി.പി.എൈ ധാരണാവിവാദത്തില്‍ വിശദീകരണവുമായി നഗരസഭാചെയര്‍മാന്‍. ധാരണാ ആരോപണം 

നിഷേധിച്ച ചെയര്‍മാന്‍, മുന്നണിയില്‍ അഭിപ്രായഭിന്നതയില്ലെന്ന് പറഞ്ഞു. അതേസമയം വിശദീകരണത്തിനായി വിളിച്ച എല്‍.ഡി.എഫ് 

വാര്‍ത്താസമ്മേളനത്തില്‍ നിന്ന് സി.പി.ഐ വിട്ടുനിന്നു.

എല്‍.ഡി.എഫിന്റെ പേരിലാണ് വാര്‍ത്താസമ്മേളനം വിളിച്ചതെങ്കിലും സി.പി.ഐ പങ്കെടുത്തില്ല. ചില തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നതിനാലാണ് ഇതെന്ന് 

ചെയര്‍മാന്‍ പറഞ്ഞു. തെറ്റിദ്ധാരണകള്‍ മാറ്റാന്‍ സി.പി.ഐ ജില്ലാ നേതൃത്വം ഇടപെടണമെന്ന് സക്കീര്‍ ഹുസൈന്‍ ആവശ്യപ്പെട്ടു.

ഇടതുമുന്നണിയുടെ പ്രഖ്യാപിതനയത്തിന് വിരുദ്ധമായി സി.പി.എം ഒന്നും ചെയ്തിട്ടില്ലെന്നും ജില്ലാ കമ്മറ്റി അംഗംകൂടിയായ സക്കീര്‍ ഹുസൈന്‍ പറഞ്ഞു. 

കഴിഞ്ഞദിവസം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പങ്കെടുത്ത ഏരിയ കമ്മറ്റി യോഗത്തില്‍ ജനങ്ങള്‍ക്കുമുന്നില്‍ വിശദീകരണം നല്‍കണമെന്നും, 

അവശ്യമെങ്കില്‍ പൊതുയോഗങ്ങള്‍ നടത്തണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ധാരണാ ആരോപണത്തില്‍ സി.പി.ഐ പ്രതിഷേധം തുടരുകയാണ്. വിശദീകരണം 

ഒരുവിഭാഗം സി.പി.എം അംഗങ്ങളും ഉള്‍ക്കൊള്ളാന്‍ തയാറായിട്ടില്ല.