‘ഡ്രൈവറുടെ പിഴവ്; പോയിപ്പോയി വീണു’; യാത്രക്കാരി പറയുന്നു: വിഡിയോ

‘ഡ്രൈവറുടെ പിഴവാണ്. 65 പേരുണ്ടായിരുന്നു ബസിൽ. നിയന്ത്രണം വിട്ട് മറിഞ്ഞതാണ്. ഒരുപാട് പേർക്ക് ഗുരുതര പരുക്കുണ്ട്.’ അപകടത്തെ കുറിച്ച് ബസിൽ ഉണ്ടായിരുന്ന സ്ത്രീയുടെ വാക്കുകളിങ്ങനെ. ഇതുവരെ ആറുപേർ അപകടത്തിൽ മരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പരുക്കേറ്റവരെ ഇപ്പോഴും ആശുപത്രികളിലേക്ക് എത്തിക്കുകയാണ്. ആൾത്താമസം ഇല്ലാത്ത വീട്ടിലേക്കാണ് ബസ് നിയന്ത്രണം വിട്ട് ഇടിച്ചുമറിഞ്ഞത്. യാത്രക്കാരി അപകടം വിശദീകരിക്കുന്ന വിഡിയോ കാണാം. 

കർണാടക അതിർത്തിയോടു ചേർന്ന് പാണത്തൂർ സുള്ള്യ റോഡിൽ പരിയാരത്താണ് വിവാഹപാർട്ടി സഞ്ചരിച്ച ബസ് മറിഞ്ഞ്. കേരള അതിർത്തിയോടു ചേർന്നുള്ള കർണാടകയിലെ ഈശ്വരമംഗലത്തു നിന്നു കർണാടകയിലെ തന്നെ ചെത്തുകയത്തേക്കു പോകുകയായിരുന്നു ബസ്.

അതിർത്തി കടന്ന് കേരളത്തിലേക്കു പ്രവേശിച്ച് പാണത്തൂർ എത്തുന്നതിനു 3 കിലോമീറ്റർ മുൻപാണ് അപകടം. സുള്ള്യയിൽ നിന്നും പാണത്തൂർ എള്ളു കൊച്ചിയിലേക്ക് വിവാഹത്തിന് വന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട് റോഡിനു താഴെയുള്ള ഭാസ്കരൻ എന്നയാളുടെ വീടിന് മുകളിലേക്കാണ് ബസ് വീണത്. വീട് ഭാഗികമായി തകർന്നു.