22 കലാകാരൻമാരുടെ പെയിന്റിങ് പ്രദർശനം കായംകുളത്ത്; മികച്ച പ്രതികരണം

ഇരുപത്തിരണ്ടു കലാകാരന്മാരുടെ പെയിന്റിങ്ങുകളുടെ പ്രദര്‍ശനം കായംകുളത്ത് തുടരുന്നു. കാർട്ടൂണിസ്റ്റ് ശങ്കർ സ്മാരക ആർട്ട്‌ ഗാലറിയിലാണ് പ്രദര്‍ശനം. 

വിവിധ മാധ്യമങ്ങളിൽ തീര്‍ത്ത വര്‍ണമനോഹരങ്ങളായ പെയിന്റിങ്ങുകളാണ് പ്രദര്‍ശനത്തിലുള്ളത്. കേരള ലളിതകലാ അക്കാദമിയുടെ പുരസ്കാരം നേടിയ 

ജി.ഉണ്ണികൃഷ്ണന്റെയും, അധ്യാപക അവാർഡ് നേടിയ വി.കെ സജികുമാറിന്റെയും ചിത്രങ്ങൾ ഉൾപ്പടെ 22 പ്രമുഖ കലാകാരന്മാരുടെ സൃഷ്ടികളാണ് കാണാനുള്ളത്. 

ചിത്രകലാ കൂട്ടായ്മകളിൽ മുൻനിരയിലുള്ള സാഗായാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. ഇത് മൂന്നാംവര്‍ഷമാണ് ശങ്കര്‍ സ്മാരക ആര്‍ട്ട് ഗ്യാലറിയില്‍ സാഗാ പ്രദര്‍ശനം ഒരുക്കുന്നത് .കോവിഡ് പ്രതിസന്ധികളുണ്ടാഞ്ഞിട്ടും നിരവധിപേരാണ് കാണാനെത്തിയത്.