തീപ്പെട്ടിക്കൂട് ക്യാൻവാസായി; 12 മണിക്കൂറില്‍ 15 പ്രധാനമന്ത്രിമാർ; ഇരട്ട റെക്കോർഡ്

മനോഹരമായി വരയ്ക്കുന്ന നിരവധിപേരുടെ കഴിവ് പുറത്ത് വന്ന കാലം കൂടെയാണ് ഈ കോവിഡ് കാലം. ചിത്രം വരയ്ക്കാൻ പഠിച്ചിട്ടില്ലെങ്കിലും തീപ്പെട്ടിക്കുള്ളിൽ ചിത്രം സുന്ദരമായി വരയ്ക്കുകയാണ് ആനന്ദപ്പള്ളി സ്വദേശി സോന മെറിൻ ബാബു. 12 മണിക്കൂറിൽ 15 പ്രധാനമന്ത്രിമാരുടെ ചിത്രങ്ങൾ വരച്ച് റെക്കോർഡും സോന നേടി.  ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡുമാണ് തീപ്പെട്ടിക്കൂടിലെ ചിത്രം സോനയ്ക്ക് നേടിക്കൊടുത്തത്.

ജവാഹർലാൽ നെഹ്റു, ഗുൽസാരിലാൽ നന്ദ, ലാൽ ബഹാദൂർ ശാസ്ത്രി, മൊറാർജി ദേശായി, ചരൺസിങ്, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, വിശ്വനാഥ് പ്രതാപ് സിങ്, എസ്. ചന്ദ്രശേഖർ, പി.വി. നരസിംഹറാവു, എ.ബി. വാജ്പേയി, എച്ച്.ഡി. ദേവെഗൗഡ, ഐ.കെ. ഗുജ്റാൾ, ഡോ.മൻമോഹൻസിങ്, നരേന്ദ്രമോദി എന്നിവരുടെ ചിത്രങ്ങളാണ് 3.5x5 സെന്റീമീറ്ററിലുള്ള ഇത്തിരിക്കുഞ്ഞൻ തീപ്പെട്ടികളിൽ സ്ഥാനം പിടിച്ചത്.