കുടുംബത്തിനൊപ്പം സദ്യ; ചുറ്റും ഉറ്റവര്‍: വിഎസിന് ലളിതം ഈ പിറന്നാള്‍

വി.എസിന് ഇന്ന് തൊണ്ണൂറ്റിയേഴാം പിറന്നാൾ. വീട്ടില്‍ കുടുംബാംഗങ്ങളോടൊപ്പം കേക്ക് മുറിച്ച് ലളിതമായി പിറന്നാള്‍ ആഘോഷിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ കൂടുതല്‍ സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല. ഉച്ചയ്ക്ക് കുടുംബാംഗങ്ങള്‍ക്കൊപ്പം സദ്യകഴിച്ചു. വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പ് സമയത്ത് വി.കെ.പ്രശാന്തിൻ്റെ പ്രചാരണയോഗത്തിൽ പ്രസംഗിച്ചതാണ് അവസാന പൊതുപരിപാടി. അതിനു ശേഷം അനാരോഗ്യം മൂലം വിശ്രമത്തിലാണ്.  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എ.കെ.ആന്‍റണി, രമേശ് ചെന്നിത്തല, കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയ പ്രമുഖര്‍ വിഎസിനെ ഫോണില്‍ വിളിച്ച് ആശംസയറിയിച്ചു.