കെ.എം.എം.എല്ലില്‍ ഓക്സിജന്‍ വിതരണം ആരംഭിച്ചു; ചെലവ് 50 കോടി രൂപ

കൊല്ലം ചവറ കെ.എം.എം.എല്ലില്‍ നിന്നു സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലേക്കുളള മെഡിക്കല്‍ ഓക്സിജന്‍ വിതരണം ആരംഭിച്ചു. പുതിയ പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം തുടങ്ങിയതോടെ പ്രതിവര്‍ഷം പത്തുകോടിയിലധികം ലാഭമാണ് പൊതുമേഖലാ സ്ഥാപനം പ്രതീക്ഷിക്കുന്നത്.

പ്രതിദിനം എഴുപത് ടണ്‍ ഓക്സിജന്‍ ഉല്‍പാദപ്പിക്കാൻ ശേഷിയുളള  പ്ലാന്‍റാണ് ചവറ കെഎംഎംഎലില്‍ ഉള്ളത്. ഫാക്ടറിയിലെ ആവശ്യത്തിനു പുറമേ ആശുപത്രികളിൽ ഉപയോഗിക്കുന്ന ദ്രവീകൃത ഓക്സിജനും ഉൽപാദിപ്പിക്കാനാകും. കോവിഡിനോട് പൊരുതുന്ന സംസ്ഥാനത്തെ ആശുപത്രികൾക്കായി 

7ടണ്‍ ഓക്സിജൻ കൈമാറി. 50 കോടി രൂപ ചെലവിട്ടാണ്  കെഎംഎംഎല്‍ പുതിയ ഓക്സിജന്‍ പ്ലാന്‍റ് പണിതത്. നിർമാണത്തിന് മൂന്നു വർഷം വേണ്ടി വന്നു. ഓക്സിജൻ ഉൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിച്ചതോടെ പ്രതിവർഷം പത്തുകോടിയിലധികം രൂപ ഈ വകയിൽ KMML ന് ലാഭിക്കാം.