ഹെലികോപ്റ്റർ പറന്നത് അഞ്ചുവട്ടം മാത്രം; വാടക 10.2 കോടി!

സംസ്ഥാന സർക്കാർ കേരള പൊലീസിനായി വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന് വാടകയിനത്തിൽ മാത്രം നൽകിയത് പത്തുകോടി രണ്ട് ലക്ഷം രൂപ. ആറുമാസത്തിനിടെ ആകെ അഞ്ച് പ്രാവശ്യം മാത്രമാണ് ഹെലികോപ്ടർ പറന്നത്. 

മാസം ഒരുകോടി എഴുപത് ലക്ഷം രൂപയാണ് ഹെലികോപ്ടർ വാടക. പറന്നാലും പറന്നില്ലെങ്കിലും ഈ തുക നൽകേണ്ടതുണ്ട്. മാർച്ചിലാണ് ഹെലികോപ്റ്റർ കേരളത്തിലെത്തിച്ചത്. വിവരങ്ങൾക്ക് രഹസ്യ സ്വഭാവമുള്ളതിനാൽ കൈമാറാൻ കഴിയില്ലെന്നായിരുന്നു സർവീസ് വിവരം ചോദിച്ച് നൽകിയ വിവരാവകാശത്തിനുള്ള മറുപടി. ഹെലികോപ്റ്ററിന്റെ ആദ്യ പറക്കലും വിവാദമായിരുന്നു.