മുടക്കിയത് ലക്ഷങ്ങൾ; പണിതിട്ടും പണിതിട്ടും പണി തീരാതെ ചടയമംഗലം സ്റ്റേഡിയം

ലക്ഷങ്ങൾ ചെലവാക്കി പലതവണ നവീകരിച്ച കൊല്ലം ചടയമംഗലം പഞ്ചായത്ത് വക സ്റ്റേഡിയം കാടുകയറി നശിക്കുന്നു. നിർമാണത്തിലെ അഴിമതിയെപ്പറ്റി അന്വേഷിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുന്നു. ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും സ്റ്റേഡിയം ഉടൻ, വീണ്ടും പുതുക്കി പണിയുമെന്നും LDF ഭരണസമിതി വിശദീകരിച്ചു.

പണിതിട്ടും പണിതിട്ടും ചടയമംഗലം സ്റ്റേഡിയത്തിൻ്റെ പണി ഇതുവരെ തീർന്നിട്ടില്ല. എംസി റോഡ് പുതുക്കി പണിത കരാറുകാരൻ വർഷങ്ങൾക്ക് മുൻപ് സൗജന്യ മായി സ്റ്റഡിയത്തിനായി മണ്ണ് നൽകി. 2015 ൽ ജില്ലാ പഞ്ചായത്തിൽ നിന്നു ലഭിച്ച  അരക്കോടി രൂപ കൊണ്ട് ഗ്യാലറി പണിതു. ഈക്കാലത്തിനിടെ പല തവണ പഞ്ചായത്തും  സ്വന്തം നിലയിൽ ലക്ഷങ്ങൾ സ്റ്റേഡിയത്തിനായി ചെലവാക്കി. എന്നാൽ സ്റ്റേഡിയം കൊണ്ട് ആർക്കും ഇതുവരെ ഒരു പ്രയോജനവുമുണ്ടായിട്ടില്ല. പാമ്പിൻ്റെയും ലഹരി സംഘങ്ങളുടെയും താവളമാണ് ഇവിടമിപ്പോൾ.

ഒട്ടേറെ കായിക താരങ്ങളെ സംഭാവന ചെയ്ത ചടയമംഗലത്തെ പ്രധാന കളിസ്ഥലം ഇങ്ങനെ കിടക്കുന്നതിൽ നാട്ടുകാർക്കും പരിഭവമുണ്ട്