പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ്; സ്ഥാപനത്തിനെതിരെ ഇരയായവരുടെ കൂട്ടായ്മ

പത്തനംതിട്ട ഡി.സി.സിയുടെ നേതൃത്വത്തില്‍ പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തീക തട്ടിപ്പിനിരയായവരുടെ കൂട്ടായ്മ. തട്ടിപ്പിനിരയായ വിവിധജില്ലകളില്‍ നിന്നുള്ള നിക്ഷേപകര്‍ കൂട്ടായ്മയില്‍ പങ്കെടുത്തു. 

പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രതിഷേധസംഗമത്തില്‍ വിവിധജില്ലകളില്‍ നിന്നുള്ള നൂറ്റന്‍പതിലേറെപ്പേര്‍ പങ്കെടുത്തു. ആറന്‍മുള മുന്‍ എം.എല്‍.എ കെ. ശിവദാസന്‍നായര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തട്ടിപ്പിരയായവര്‍ക്ക് മുഴുവന്‍ പിന്തുണയും നല്‍കുമെന്ന് ഡി.സി.സി പ്രസിഡന്റ് ബാബുജോര്‍ജ് പറഞ്ഞു.

കസ്റ്റഡികാലാവധി കഴിഞ്ഞതിനെതുടര്‍ന്ന് തട്ടിപ്പുകേസിലെ പ്രതികളെ വീണ്ടും റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.  പ്രതികളെ വീണ്ടും കസ്റ്റഡിയില്‍വേണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ അപേക്ഷനല്‍കിയിട്ടുണ്ട്. പ്രതികള്‍ക്കെതിരെ നിക്ഷേപസംരക്ഷണ നിയമവും ചുമത്തി. കേസ് സി.ബി.ഐക്ക് വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്. പ്രധാന പ്രതികളില്‍ ഒരാളായ റിയയെ ഇനിയും പൊലീസ് അറസ്റ്റുചെയ്തിട്ടില്ല