മാലിന്യവും പായലും നിറഞ്ഞ് പെരുങ്കുളം; നഗരസഭയുടെ കെടുകാര്യസ്ഥതയെന്ന് വിമർശനം

വർക്കലയിലെ പ്രധാന ജലസ്രോതസ്സുകളിലൊന്നായ പെരുങ്കുളം മാലിന്യവും പായലും നിറഞ്ഞ് നശിക്കുന്നു. പലതലമുറകള്‍ ഏറെക്കാലം ആശ്രയിച്ചിരുന്ന കുളമാണ് അനാഥാവസ്ഥയിലായത്. വര്‍ക്കല നഗരസഭയുടെ കെടുകാര്യസ്ഥതയുടെ ഉദാഹരണമാണ് ഈ കുളം. 

വർക്കല പാപനാശം കുന്നുകളിലെതെക്കുഭാഗത്താണ്  നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ കുളം .വര്‍ക്കല ജനാര്‍ദ്ദസ്വാമിക്ഷേത്രത്തിന് സമീപവുമാണ്. ഒരുകാലത്ത് ആയിരക്കണക്കിന് ജനങ്ങള്‍ ആശ്രയിച്ചിരുന്ന കുളമാണിത്. സമീപത്തെ വീടുകളിലെ കിണറുകളുടെ പോഷണത്തിനും പെരുങ്കുളം സഹായകമായിട്ടുണ്ട്. ഇതാണ് പെരുങ്കുളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ മുക്കാല്‍ഭാഗത്തിലധികം പായലുകൾ നിറഞ്ഞു.  വശങ്ങളിലെല്ലാം പൊന്തക്കാട് വളർന്നു.  ഇന്നിത് കൊതുകുവളർത്തൽ ജലാശയമായി മാറി. 

മാറി മാറി വരുന്ന നഗരസഭാ ബജറ്റുകളില്‍ ഈ കുളത്തിനായി ലക്ഷങ്ങള്‍ വകയിരുത്താറുണ്ട്.  ഈ വര്‍ഷവും  കുളം നവീകരണത്തിന് പത്ത് ലക്ഷം രൂപ വകയിരുത്തി കരാറും നൽകി. പണംവെള്ളത്തിലായെന്ന് മാത്രം

അടിഞ്ഞുകിടക്കുന്ന ചെളിയും മണ്ണും പായലും നീക്കം ചെയ്യല്‍,  ചുറ്റുമതിൽ , പടിക്കെട്ടുകകള്‍ എന്നിവയുടെ സംരക്ഷണം തുടങ്ങിയാണ് നിര്‍ദ്ദേശിച്ചിരുന്നതെങ്കിലും  ഒന്നും നടപ്പായില്ല

എത്രകടുത്തവേനലായാലും വറ്റാത്ത ഈ ജലസ്രോതസ് വീണ്ടെടുക്കേണ്ടത് ഈ വാര്‍ഡിന്റെ മാത്രമല്ല, നാടിന്റെയാകെ ആവശ്യമാണ്