മലബാറിലെ ആദ്യത്തെ സ്കേറ്റിങ് റിങ് കോഴിക്കോട് ഒരുങ്ങുന്നു; 80 ലക്ഷം ചിലവ്

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനു കീഴിലെ മലബാറിലെ ആദ്യത്തെ സ്കേറ്റിങ് റിങ് കോഴിക്കോട് കോര്‍പറേഷനു കീഴില്‍ ഒരുങ്ങുന്നു. എരഞ്ഞിപ്പാലം ജവഹര്‍നഗര്‍ കോളനിയിലെ 74 സെന്റ് സ്ഥലത്താണ് നിര്‍മാണം പുരോഗമിക്കുന്നത്

ഒരു വര്‍ഷം മുന്‍പാണ് സ്കേറ്റിങ് റിങ്ങിന്റെ നിര്‍മാണം ആരംഭിച്ചത്. ലോക്ഡൗണില്‍ നിര്‍മാണം മുടങ്ങി. ഇപ്പോള്‍ 10 ദിവസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന രീതിയിലാണ് ജോലികള്‍ പുരോഗമിക്കുന്നത്. 80 ലക്ഷം രൂപയാണ് നിര്‍മാണത്തിന് ചെലവ്. കോര്‍പറേഷന്റെ പദ്ധതി വിഹിതവും വാര്‍ഡ് വിഹിതവുമാണ് ഇതിനായി ഉപയോഗിച്ചത്. കാടുപിടിച്ചു കിടന്ന സ്ഥമാണ് ഇക്കാണുന്ന രീതിയില്‍ മാറ്റിയെടുത്തത്.

സ്കേറ്റിങ് റിങ്ങിനു പുറമെ ആംഫി തിയേറ്റര്‍, ഒാപ്പണ്‍ ജിം, നടപ്പാത, പാര്‍ക്ക് എന്നിവയും ഇവിടെ ഒരുക്കും . പുല്ലുപതിക്കുന്നതുള്‍പ്പടെയുള്ള ജോലികള്‍ വരും ദിവസങ്ങള്‍ പൂര്‍ത്തിയാകും .ഇതിനു ചുറ്റും ഇന്റര്‍ലോക്ക് പതിച്ച റോഡും നിര്‍മിച്ചിട്ടുണ്ട്