പൂക്കളും ചിത്രങ്ങളും നിറഞ്ഞ ഉദ്യാനം; പരമ്പരാഗത സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതി സ്മശാനം

നിറയെ പൂക്കളും ചുമരുനിറയെ ചിത്രങ്ങളുമായി കോഴിക്കോട് പുതുപ്പാടിയിലെ ശ്മശാനം. ശ്മശാനങ്ങളെക്കുറിച്ചുള്ള പരമ്പരാഗത സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുകയാണ് ഇവിടെ. 

മനോഹരചിത്രങ്ങള്‍ നിറഞ്ഞുകഴിഞ്ഞു ചുമര് നിറയെ. കഥകളി രൂപവും കിളികളും മൃഗങ്ങളുമെല്ലാം ഇടംപിടിച്ചട്ടുണ്ട് ചുമരില്‍. ഒരേക്കര്‍ 84 സെന്‍റ് സ്ഥലം. നിറയെ പച്ചപ്പ്. കണ്ടാല്‍ ഉദ്യാനമാണെന്നേ തോന്നൂ.  വര്‍ഷങ്ങളുടെ പ്രയത്നത്തിനൊടുവിലാണ് പുതുപ്പാടിയില്‍ ഗ്യാസ് ശ്മശാനം ഒരുങ്ങിയത്. 

ശ്മശാനങ്ങളെല്ലാം ഭയപ്പെടുത്തുന്ന അന്തരീക്ഷത്തില്‍ കാടുമൂടി കിടക്കണമെന്ന നിര്‍ബന്ധബുദ്ധി ഇല്ലാതാവുകയാണ് നമ്മുടെ നാട്ടില്‍. 

ഈ ശ്മശാനം യാഥാര്‍ഥ്യമാകാന്‍ ഒരു നാട് മുഴുവനുമാണ് ഒന്നിച്ചത്. 

കോടമഞ്ഞുതഴുകി കിടക്കുന്ന ഈ ശ്മശാനം സംസ്ഥാനത്തിന് തന്നെ മാതൃകയാകുമെന്ന കണക്കൂകൂട്ടലിലാണ് ബന്ധപ്പെട്ട അധികൃതര്‍.