ഫ്ളാറ്റിന്റെ ഭൂനികുതി വിവാദം; ബി.ജെ.പിയുടെ ആരോപണം തള്ളി അനിൽ അക്കര

അനിൽ അക്കര എം.എൽ.എ. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരിക്കെ തൃശൂർ പുതുരുത്തിയിൽ പണിത ഫ്ളാറ്റിന്റെ ഭൂനികുതി

അടയ്ക്കുന്നത് എം.എൽ.എയുടെ ബന്ധുവിന്റെ പേരിലാണെന്ന് ബി.ജെ.പിയുടെ ആരോപണം. എന്നാൽ, സ്ഥലം വടക്കാഞ്ചേരി നഗരസഭയുടെ കീഴിലാണെന്ന് എം.എൽ.എ പ്രതികരിച്ചു. 

പിന്നാക്ക വിഭാഗത്തിൽപ്പെട്ട നിർധനരായ ഏഴു കുടുംബങ്ങൾക്കായി തൃശൂർ പുതുരുത്തിയിൽ ഫ്ളാറ്റ് നിർമിച്ചിരുന്നു. ആറു വർഷം മുന്പാണ് പണി

തുടങ്ങിയത്. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്നു അന്ന് അനിൽ അക്കര. ഫ്ളാറ്റ് നിർമാണം പൂർത്തിയായിട്ടും

തുറന്നുകൊടുത്തിട്ടില്ല. മാത്രവുമല്ല, ഈ ഫ്ളാറ്റിരിക്കുന്ന ഭൂമിയുടെ നികുതി എം.എൽ.എയുടെ ബന്ധുവിന്റെ പേരിലാണെന്ന് ബി.ജെ.പി. ആരോപിക്കുന്നു.

ബി.ജെ.പി. നേതാക്കൾ സന്ദർശിച്ച ശേഷമാണ് എം.എൽ.എയ്ക്ക് എതിരെ ആരോപണം ഉന്നയിച്ചത്.

ബന്ധുവിന്റെ ഭൂമിയല്ലെന്ന് എം.എൽ.എ. പ്രതികരിച്ചു. മാത്രവുമല്ല, വടക്കാഞ്ചേരി നഗരസഭയാണ് ഫ്ളാറ്റ് തുറന്നുകൊടുക്കേണ്ടതെന്നും എം.എൽ.എ.

അറിയിച്ചു.