തൈക്കൂടം-പേട്ട സർവീസ് തിങ്കളാഴ്ച മുതൽ; കൊച്ചി മെട്രോ ഒന്നാംഘട്ടം പൂർത്തിയാവും

കൊച്ചി മെട്രോയുടെ ഒന്നാംഘട്ടം വരുന്ന തിങ്കളാഴ്ചയോടെ പൂർത്തിയാവും. ഫെയ്സ് വണ്ണിലെ അവസാന പാതയായ തൈക്കൂടം -പേട്ട ലൈൻ തിങ്കളാഴ്ച മുഖ്യമന്ത്രി നാടിന് സമർപ്പിക്കും. ആലുവയിൽ നിന്ന് തുടങ്ങുന്ന മെട്രോ സർവീസിന്റെ 25.16 കിലോമീറ്റർ ദൂരമാണ് പൂർത്തിയാവുന്നത്. ഒന്നര കിലോമീറ്റർ  ദൂരമുള്ള പുതിയ  ലൈനിൽ പേട്ട മാത്രമാണ് ഏക സ്റ്റേഷൻ. പേട്ട മുതൽ എസ്.എൻ ജംഗ്ഷൻ വരെയുള്ള മെട്രോയുടെ നിർമാണം പുരോഗമിക്കുകയാണ്..