തോട്ടം മേഖലയ്ക്ക് പ്രതീക്ഷയേകി തേയില വില; അ‍ഞ്ചു വർഷത്തിനിടയിലെ മികച്ച വില

വയനാട്ടിൽ തോട്ടം മേഖലയിൽ പ്രതീക്ഷയായി തേയില വില ഉയരുന്നു. തൊഴിലാളികളുടെ വെട്ടിക്കുറച്ച ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യം. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിലെ മികച്ച വിലയാണിപ്പോഴുള്ളത്. 

കോവിഡ്, സാമ്പത്തിക  പ്രതിസന്ധികൾക്കിടയിൽ തോട്ടം മേഖലയിലെ ആശ്വാസമാണ്  വില വർധന. കഴിഞ്ഞദിവസം കിലോയ്ക്ക് 25 രൂപ വരെ  വിപണിയിൽ പച്ചതേയിയിലക്ക് ലഭിച്ചു. ഏതാനും മാസങ്ങൾക്കു മുൻപു വരെ ഇത് 10 മുതൽ 12 രൂപ വരെയായിരുന്നു. ചെറുകിടക്കാർക്കും വൻകിടക്കാർക്കും 

പ്രതീക്ഷ നൽകുന്നതാണ് ഇപ്പോഴത്തെ വില വർദ്ധനവ്.  ആസാം പോലുള്ള സംസ്ഥാനങ്ങളിൽ ഉത്പാദനം കുറഞ്ഞതാണ് വില  ഉയരാൻ കാരണങ്ങളിലൊണ്.

ഇതിന്റെ ഗുണം തൊഴിലാളികൾക്ക് കൂടി ലഭിക്കണം.  വെട്ടിക്കുറച്ച ആനുകൂല്യങ്ങൾ  പുനസ്ഥാപിക്കണമെന്ന് ട്രേഡ്  യൂണിയനുകൾ ആവശ്യപ്പെടുന്നു. പ്രതിസന്ധി കാരണം വിവിധ  തോട്ടങ്ങളിൽ തൊഴിൽ ദിനങ്ങൾ വെട്ടിക്കുറച്ചിരുന്നു. ശമ്പള കുടിശ്ശികയുമുണ്ട്.