ആലുവയിൽ മൂന്നു നില കെട്ടിടത്തിന് സമീപം മണ്ണിടിഞ്ഞു; 20 കുടുംബങ്ങൾ അപകടാവസ്ഥയിൽ

ആലുവയിൽ മൂന്നുനില കെട്ടിടത്തിനോട് ചേർന്ന് മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഇരുപത് കുടുംബങ്ങള്‍ അപകടാവസ്ഥയിൽ. കെട്ടിടത്തിന്റെ അടിത്തറയോട് ചേർന്നുള്ള മൺഭിത്തിയാണ് ഇന്നലെ രാത്രി മുതൽ ഇടിഞ്ഞ് വീഴാൻ തുടങ്ങിയത്.

ആലുവ നഗരസഭയിലെ 11 വാർഡിൽ റോഡിനോട് ചേർന്നുള്ള മൂന്ന് നില കെട്ടിടത്തിന്റെ പിന്നില്‍നിന്നുള്ള കാഴ്ചയാണിത്.  കനത്ത മഴയ്ക്ക് പിന്നാലെ മണ്‍ഭിത്തി ഇടിഞ്ഞു. മഴ പെയ്യുമ്പോഴെല്ലാം മണ്ണ് കൂടുതലായി ഇടിയുകയാണ്. കനത്ത മഴയിൽ കെട്ടിടത്തിനരികിലെ വാട്ടർ ടാങ്കടക്കം  ഇടിഞ്ഞു. ഈ കെട്ടിടത്തിന്റെ എഴുപതിയടിയോളം താഴെയുള്ള ഇരുപത് വീടുകളാണ് മണ്ണിടിഞ്ഞതിനെ തുടർന്ന് ഭീഷണിയിലായത്. അപകടസാധ്യത കണക്കിലെടുത്ത് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുമെന്ന് കൗണ്‍സിലര്‍ പറഞ്ഞു. 

മണ്ണിടിഞ്ഞു നില്‍ക്കുന്ന വശത്താണ് കോളനിയിലെ വീട്ടുകാർക്കായി പൊതുശുചി മുറികൾ.  അപകടഭീഷണിമൂലം ഇതും ഉപയോഗിക്കാനാകുന്നില്ല. 

നഗരസഭാ കൗൺസിലറുടെ കുടുംബത്തിന്റേതാണ് അപകടാവസ്ഥയിലായ കെട്ടിടം