അനുജിത്തിന്റെ ഹൃദയ താളവുമായി സണ്ണി ആശുപത്രി വിട്ടു

"അനുജിത്തിന്റെ ഹൃദയ താളവുമായി സണ്ണി ആശുപത്രി വിട്ടു". പത്ത് ദിവസം മുൻപാണ്  മസ്തിഷ്ക മരണം സംഭവിച്ച കൊട്ടാരക്കര ഏഴുകോൺ സ്വദേശി അനുജത്തിന്റെ ഹൃദയം തൃപ്പൂണിത്തുറക്കാരൻ  സണ്ണി തോമസിന് മാറ്റിവച്ചത്. ശസ്ത്രക്രിയക്ക് ശേഷം ഇത്ര വേഗത്തിൽ ആശുപത്രി വിടാനായത് അത്ഭുതമാണെന്ന് ഡോക്ടർമാർ പറയുന്നു..

കൊച്ചി ലിസി ആശുപത്രിയിയുടെ ഇടനാഴിയിൽ ഇരുന്ന്  സണ്ണി പാടിയത് ഗാനഗന്ധർവൻ അനശ്വരമാക്കിയ ഈ പാട്ടായിരുന്നു  അനുജിത്തിന്റെ ഹൃദയവും ഇതേറ്റുപാടിക്കാണും. സണ്ണിയിൽ മാത്രം അല്ല എട്ട് അവയവങ്ങൾ ദാനം നൽകിയ അനുജിത്ത് ഒരുപാട് കുടുംബങ്ങളുടെ, നാടിന്റെ മനസ്സിൽ ഉശിരോടെ ജീവിക്കുകയാണ്. അനുജിത്തിന്റെ തുടിക്കുന്ന  ഹൃദയവുമായി  പത്താം ദിവസം സണ്ണി ആശുപത്രി വിടുകയാണ്. അത്ഭുതം എന്ന് ഡോക്ടർമാർ.

വാഹനാപകടത്തിനൊടുവിൽ മസ്തിഷ്ക മരണം സംഭവിച്ച അനുജിത്തിന്റെ അവയവങ്ങൾ ദാനം ചെയ്യുകയായിരുന്നു. സർക്കാർ ഹെലികോപ്റ്ററിൽ സെക്കന്റുകൾക്ക് വിലനൽകി കൊച്ചിയിൽ എത്തിച്ചു. മൂന്ന് മണിക്കൂർ 11 മിനിറ്റ്കൊണ്ട് സണ്ണിയിൽ പ്രവർത്തിച്ചു.  കാര്യമായ മറ്റ് ആരോഗ്യപ്രശനങ്ങൾ ഒന്നും ഇല്ലാതെയാണ് സണ്ണി ആശുപത്രി വിടുന്നത്. ലിസി ആശുപത്രിയിലെ 25 ആമത് ഹൃദയമാറ്റിവക്കൽ ശാസ്ത്രക്രിയയാണ് പൂർത്തിയായത്