പത്മനാഭസ്വാമിയുടെ അനുഗ്രഹമെന്ന് രാജകുടുംബം; റിവ്യൂ ഹർജി നൽകില്ലെന്ന് സർക്കാർ

ശ്രീപത്മനാഭ സ്വാമി ക്ഷേത്രം സംബന്ധിച്ച സുപ്രീംകോടതി വിധി സര്‍ക്കാര്‍  സ്വാഗതം ചെയ്യുന്നുവെന്നും  സംസ്ഥാന സര്‍ക്കാര്‍ പുനപരിശോധന ഹര്‍ജി നല്‍കില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഭക്തര്‍ക്ക് പത്മനാഭസ്വാമി നല്‍കിയ അനുഗ്രഹമാണ് സുപ്രിംകോടതി വിധി എന്നായിരുന്നു തിരുവിതാംകൂര്‍ രാജകുടുംബാഗങ്ങളുടെ പ്രതികരണം.

പൂയംതിരുനാള്‍ ഗൗരി പാര്‍വതീ ബായി, അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി, ആദിത്യവര്‍മ എന്നിവര്‍ ചേര്‍ന്നാണ് രാജകുടുംബത്തിന്റെ പ്രതികരണം അറിയിച്ചത്പതിമൂന്നൂവര്‍ഷത്തിലേറെ നീണ്ട വ്യവഹാരങ്ങള്‍ക്കൊടുവില്‍ ശുഭവാര്‍ത്തവന്ന ആസ്വാസത്തിലാണ് കവടിയാര്‍ കൊട്ടാരം.  സുപ്രീംകോടതി വിധി   സ്വാഗതം ചെയ്ത മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിധിക്കെതിരെ പുനപരിശോധന ഹര്‍ജി നല്‍കില്ലെന്നും  വ്യക്തമാക്കി. 

ഭരണഘടനാ മൂല്യങ്ങള്‍ പൂര്‍ണമായി തിരിച്ചറിയുന്ന വിധിയാണിതെന്ന് കേരള ബ്രാഹ്മണ സഭ പ്രതികരിച്ചു. ഹൈക്കോടതി വിധിയിലെ അപാകതകള്‍ സുപ്രിംകോടതി വിധിയിലൂടെ പരിഹരിച്ചുവെന്നും അവര്‍ പറഞ്ഞു.