ഉദ്ഘാടനം കഴിഞ്ഞിട്ട് മൂന്നുവര്‍ഷം; ഫ്ലാറ്റിനായി കാത്ത് കോളനിക്കാര്‍; ദുരിതജീവിതം

ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ഫ്ളാറ്റ് കിട്ടുമെന്ന് കരുതി കാത്തിരിക്കുകയാണ് പാലക്കാട് ചിറ്റൂരിലെ വെളളപ്പന കോളനിലുളളവര്‍.  മൂന്നുവര്‍ഷം മുന്‍പ് ഇവര്‍ താമസിച്ച സ്ഥലത്ത് ഉദ്ഘാടനം നടത്തിയെങ്കിലും ഇന്നേവരെ അടിത്തറപോലും കെട്ടിയിട്ടില്ല. 

കനകത്തിനെപ്പോലെ വീടിനായി അലയുന്ന പതിനാലുപേരുണ്ട്. ലൈഫ്മിഷന്‍ പദ്ധതിയിലൂടെ ഫ്ലാറ്റ് നിർമിച്ച് തരാമെന്ന് പറഞ്ഞ് 2017 മേയ്ല്‍ ഇവിടെ ജില്ലാതലഉദ്ഘാടനം നടത്തിയതാണ്. ഒന്നുമുണ്ടായില്ല. കുടിയൊഴിഞ്ഞവര്‍ മറ്റൊരിടത്ത് ഇപ്പോള്‍ ഒാലപ്പുരയില്‍ താമസിക്കുന്നു. ദുരിതജീവിതം. അടച്ചുറപ്പില്ലാത്ത വീടുകള്‍. വൈദ്യുതിയില്ല. ആനുകൂല്യങ്ങളുമില്ല. ഫ്ളാറ്റ് എന്ന് വരുമെന്ന് ചോദിച്ചാല്‍ കൃത്യമായ മറുപടിയില്ല.

ഫ്ളാറ്റ് നിര്‍മാണത്തിന് ഭൂമി യഥാസമയം ഫൈഫ് മിഷന്് കൈമാറിയെന്നാണ് ചിറ്റൂര്‍ തത്തമംഗലം നഗരസഭാ ഭരണസമിതി വ്യക്തമാക്കുന്നത്.  അതേസമയം കഴിഞ്ഞ ഡിസംബറില്‍ തെലുങ്കാനയിലെ സ്വകാര്യകമ്പനിയ്ക്ക് നിര്‍മാണച്ചുമതല കൈമാറിയെന്നും ആറു കോടി രൂപ ചെലവില്‍ 45 കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ ഫ്ളാറ്റ് നിര്‍മിക്കുമെന്നാണ് ലൈഫ്മിഷന്‍ ജില്ലാ ഉദ്യോഗസ്ഥരുെട വിശദീകരണം. എന്നിട്ടും ഏഴുമാസം പിന്നിടുന്നു.