ആവശ്യങ്ങൾ അംഗീകരിക്കും; സ്വകാര്യ ആശുപത്രികളിൽ കാരുണ്യ തുടരും; ആശ്വാസം

സ്വകാര്യ ആശുപത്രികളിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി തുടരും . കുടിശിക ഉൾപ്പെടെ  ആവശ്യങ്ങളിൽ അനുകൂല തീരുമാനമുണ്ടാകുമെന്ന സർക്കാർ ഉറപ്പിനേത്തുടർന്നാണ് പിന്മാറാനുള്ള തീരുമാനം സ്വകാര്യ ആശുപത്രികൾ പിൻവലിച്ചത്. 

നാളെ മുതൽ (ജൂലൈ 1 )  പാവപ്പെട്ട രോഗികൾക്ക് കാരുണ്യം മുടങ്ങുമെന്ന ആശങ്ക മാറി. 188 സ്വകാര്യ  ആശുപത്രികൾ കാസ്പ് പദ്ധതിയിൽ തുടരാൻ തീരുമാനിച്ചു. പദ്ധതിയിൽ നിന്ന് പിന്മാറുമെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ അറിയിച്ചതിനു പിന്നാലെ   200 കോടി കുടിശികയിനത്തിൽ 141 കോടി സർക്കാർ അനുവദിച്ചിരുന്നു. ചികിൽസാ നിരക്കുകളിൽ സാധ്യമായ പരിഷ്കാരങ്ങൾ വരുത്തുമെന്നും ആരോഗ്യസെക്രട്ടറി ഉറപ്പു നല്കി. 

രണ്ടു മാസം മുൻപ് കാസ് പ് നടത്തിപ്പ് സർക്കാർ ഏറ്റെടുത്തിരുന്നു. നാളെ മുതൽ പുതിയ നിരക്കുകളിലേയ്ക്ക് മാറുമെന്നാണ് അറിയിച്ചിരിക്കുന്നത്. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരഭമായ കാസ് പ് കാർഡുള്ളവർക്ക് സർക്കാർ സ്വകാര്യ ആശുപത്രികളിൽ അഞ്ചു ലക്ഷം രൂപ വരെ ചികിൽസാ സഹായം ലഭിക്കും