അശാസ്ത്രീയമായി തടയണ പണിതു; മാനന്തവാടി ചെറുപുഴയുടെ തീരം പ്രളയഭീഷണിയിൽ

വയനാട് കബനി നദിയുടെ ഭാഗമായ മാനന്തവാടി ചെറുപുഴയിൽ അശാസ്ത്രീയമായി പണിത തടയണ കാരണം പ്രദേശവാസികൾ പ്രളയഭീഷണിയിൽ. പുഴ ഗതി മാറിയൊഴുകുകയും കൃഷിയിടം ഒലിച്ചു പോവുകയും ചെയ്തു. 1.25 കോടി രൂപ ചെലവിലാണ് പുഴക്ക് കുറുകെ തടയണ നിര്‍മാണ പദ്ധതി. 

കുടിവെള്ളക്ഷാമം പരിഹാരിക്കുന്നത് ലക്ഷ്യമിട്ടാണ്  മൈനർ ഇറിഗേഷൻ വിഭാഗത്തിന്റെ ചെക്ക്ഡാം പദ്ധതി. 1.25 കോടി രൂപ ചെലവിലാണ് പുഴക്ക് കുറുകെ നിര്‍മാണം ആരംഭിച്ചത്. ചെക്ക് ഡാം നിർമ്മാണത്തിനായി പുഴയിലെ ഒഴുക്ക് തടയാൻ ലോഡ് കണക്കിന് മണ്ണിട്ട് ബണ്ടു പണിതിരുന്നു. ഇതോടെ പുഴയുടെ സ്വാഭാവിക ഒഴുക്ക് നിലച്ചു. ബണ്ടിന്റെ ഒരു ഭാഗം ഒലിച്ചു പോയതിനാൽ ഗതി മാറി വന്ന ശക്തമായ ഒഴുക്കിൽ അതിരുകൾ ഒലിച്ചു പോയി. മഴ കനത്താൽ സമീപ പ്രദേശം മുങ്ങുമെന്നാണ് ആശങ്ക. 

മഴക്കാലത്തിനു മുമ്പ് കൃഷിയിടം സംരക്ഷിക്കുമെന്ന ഉറപ്പ് അധികൃതർ പാലിച്ചില്ലെന്നും നാട്ടുകാർ പറയുന്നു. എടവക പഞ്ചായത്തും മാനന്തവാടി നഗരസഭയും അതിര്‍ത്തി പങ്കിടുന്ന സ്ഥലത്താണ് താല്‍ക്കാലിക തടയണ