എസി റോഡ് എലിവേറ്റഡ് ഹൈവേയാക്കും; വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാന്‍ പദ്ധതി

ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് മൂന്നുവർഷത്തിനുള്ളിൽ എലിവേറ്റഡ് ഹൈവേയാക്കും. വെള്ളപ്പൊക്കത്തിൽ നിന്നു രക്ഷതേടാൻ അഞ്ചു ഫ്ലൈ ഓവറുകളാണ് പുതുതായി നിർമിക്കുന്നത്. റീബിൾഡ് കേരളയിൽ ഉൾപ്പെടുത്തി 625 കോടിയുടെ പദ്ധതിക്കാണ് ഭരണാനുമതിയായത്. 

മഴക്കാലമായാൽ AC റോഡിന്റെ അവസ്ഥയാണിത്. വാഹനഗതാഗതം പലപ്പോഴും നിലയ്ക്കും. റോഡിലെ പന്ത്രണ്ടിടങ്ങളിലാണ് സ്ഥിരമായി വെള്ളം കയറിയിരുന്നത്. ഈ ദുരിതത്തിനാണ് ഇനി  അറുതിയാവുന്നത്. വരുന്നത് പുതിയ മേൽപ്പാലങ്ങൾ മാത്രമല്ല, 13 പാലങ്ങളുടെ പുനർനിർമ്മാണം കൂടിയാണ് കുട്ടനാടിനെ കീറിമുറിച്ചു പോകുന്ന 24 കിലോമീറ്റർ ദൂരമുണ്ട് എ.സി.റോഡിന്. മഴക്കാലത്തെ  വെള്ളമൊഴുക്കിന് പ്രാധാന്യം നൽകിയാണ് പുതിയ രൂപകൽപ്പന

നെടുമുടി, കിടങ്ങറ, പള്ളാത്തുരുത്തി പാലങ്ങളും വീതികൂട്ടും. ഉടൻ ടെൻഡർ നടപടികളിലേക്ക് കടക്കുമെന്നാണ് പൊതുമരാമത്തു വകുപ്പിന്റെ അറിയിപ്പ്